You are Here : Home / USA News

കൊട്ടാരക്കര -പുനലൂര്‍ ഭദ്രാസന ചുമതല റൈറ്റ റവ.ഡോ. യൂയാക്കീം മാര്‍ കുറിലോസിന് ഡിസംബര്‍ 1 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 11, 2013 11:38 hrs UTC

ഡാളസ് : മാര്‍ത്തോമ സഭയില്‍ പുതിയതായി രൂപീകരിച്ച കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പായായി റൈറ്റ് റവ.ഡോ. യൂയാക്കീം മാര്‍ കൂറിലോസിനെ നിയമിച്ചു കൊണ്ടുള്ള മെത്രാപ്പോലീത്തായുടെ ഔദ്യോഗിക കല്പന(175) നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന ഇടവകയില്‍ നവംബര്‍ 10 ഞായറാഴ്ച്ച കുര്‍ബ്ബാന മദ്ധ്യേ വായിച്ചു. ഭദ്രാസന വിഭജനത്തെക്കുറിച്ച് പഠിക്കുന്നതിന് മാര്‍ത്തോമാ എപ്പിസ്‌ക്കോപ്പല്‍സിനഡ് നിയോഗിച്ച കമ്മീഷന്‍ റെ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 20ന് ചേര്‍ന്ന സിന്നഡ് യോഗം അംഗീകരിച്ചിരുന്നു.

 

തിരുവനന്തപുരം-കൊല്ലം ഭദ്രാസനം വിഭജിച്ചും, അടൂര്‍ ഭദ്രാസനത്തില്‍ നിന്നും രണ്ടു സെന്ററുകള്‍ ഉള്‍പ്പെടുത്തിയും പുതിയതായി രൂപീകരിക്കുന്ന കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസനത്തില്‍ 90 പള്ളകളാണ് ഉണ്ടായിരിക്കുക. പുതിയതായി രൂപീകരിച്ച കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പായായി റൈറ്റ് റവ.ഡോ.യൂയാക്കീം കുറിലോസ് ഡിസംബര്‍ ഒന്നു മുതല്‍ ചുമതലയേല്‍ക്കുമെന്നും മെത്രാപ്പോലീത്തായുടെ കല്പനയില്‍ പറയുന്നു. "ഈ പുനര്‍വിഭജനത്തില്‍ എല്ലാവരും തൃപ്തരായിരിക്കുക സാധ്യമല്ലല്ലോ എന്ന മനസ്സിലാക്കുന്നു. അതുപോലെ എല്ലാവര്‍ക്കും ഒരുപോലെ തൃപ്തികരമായ ഒരു വിഭജനം സാധ്യമല്ല." സഭയുടെ പൊതു ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഏവരും സഹകരിക്കുകയും, സഹായിക്കുകയും ചെയ്യണമെന്ന് കല്പനയില്‍ തുടര്‍ന്ന് പറയുന്നു. ഈ മാസം അമേരിക്കയില്‍ പര്യടനത്തിനെത്തിയ കുറിലോസ് തിരുമേനിക്ക് അമേരിക്കയില് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.