You are Here : Home / USA News

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ ഭക്തിയോടെ നടത്തി

Text Size  

Story Dated: Sunday, April 28, 2019 11:16 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ഡിട്രോയിറ്റ്: പെസഹാ ബുധനാഴ്ച്ച വൈകുന്നേരം 7 മണിക്ക് ഇടവക വികാരി. റെവ ഫാ ജോസഫ് ജെമി പുതുശ്ശേരില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു .പെസഹ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു .ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു .റെവ ഫാ ജോര്‍ജ് പള്ളിപ്പറമ്പില്‍ (യു.എസ്.എ റീജിയണല്‍ സുപ്പീരിയര്‍ പി.ഐ.എം.ഇ മിഷനറീസ് )റെവ ഫാ ബിനോയി നെടുംപറമ്പില്‍ (OFM-CAP) എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു .ഇടവകയില്‍ നിന്നു തിരഞ്ഞെടുത്ത 12 പ്രെതിനിധികളുടെ കാല്‍കഴുകി ഇടവക വികാരി റെവ ഫാ ജോസഫ് ജെമി പുതുശ്ശേരില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വ്വഹിച്ചു .വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം പാരീഷ് ഹാളില്‍ വച്ചു അപ്പം മുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെട്ടു .
 
ദുഃഖ വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ ലിഖിത വായനകളും ശുശ്രൂഷയും നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബ്ബാനയ്ക്കു ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു ,റെവ ഫാ ബിനോയി നെടുംപറമ്പില്‍ സഹകാര്‍മ്മികനായിരുന്നു .ഇടവകയിലെ യുവജനങ്ങള്‍ ദുഃഖ വെള്ളിയാഴ്ച വിശ്വാസികള്‍ക്ക് നല്‍കുന്ന കഞ്ഞി സ്‌പോണ്‍സര്‍ ചെയ്തു .
 
വലിയ ശെനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും ശുശ്രൂഷയും നടത്തി .ശെനിയാഴ്ച വൈകുന്നേരം 8 മണിക്ക് തിരുവുത്ഥാന ശുശ്രൂഷകള്‍ ആരംഭിച്ചു വിശുദ്ധ കുര്‍ബ്ബാനക്കു .ഇടവക വികാരി റെവ ഫാ 
 
ജോസെഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു .റെവ ഫാ ജോര്‍ജ് പള്ളിപ്പറമ്പില്‍ (യു.എസ്.എ  റീജിയണല്‍ സുപ്പീരിയര്‍ പി.ഐ.എം.ഇ മിഷനറീസ് )റെവ ഫാ ബിനോയി നെടുംപറമ്പില്‍ (OFM-CAP) എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു .ഇടവകയില്‍ നിന്നു റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്‌പോണ്‍സര്‍ ചെയ്ത സ്‌നേഹവിരുന്നും നടത്തപ്പെട്ടു .കൈക്കാരന്മാരായ തോമസ് ഇലക്കാട്ടു ,സനീഷ് വലിയപറമ്പില്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ സജ്ജീകരണങ്ങള്‍ക്കു നേത്രത്വം നല്‍കി .സെ മേരീസ് ഗായക സംഘം വിശുദ്ധ വാര കര്‍മ്മങ്ങള്‍ക്ക് ഗാന ശുശ്രൂഷക്കു നേത്രത്വം നല്‍കി .
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (പിആര്‍ഒ) അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.