You are Here : Home / USA News

പത്മഭൂഷണ്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഇന്ന് 102 വയസ്സിലേക്ക്

Text Size  

Story Dated: Saturday, April 27, 2019 10:44 hrs UTC

ഷാജി രാമപുരം
 
 
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്ത പത്മഭൂഷണ്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി ജീവിതയാത്രയില്‍ 101വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന് 102 വയസ്സിലേക്ക് പ്രവേശിക്കുന്നു. 
 
നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനത്തിന്റെ ജന്മദിന മംഗളാശംസകള്‍ ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.
 
 ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്, മലങ്കര സഭയുടെ ആത്മീയ ആചാര്യന്‍, നര്‍മ്മത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വാക്കുകളുടെ കലവറ,  ജനഹൃദയങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന സ്വര്‍ണ്ണനാവുകാരന്‍, രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ബിഷപ്പ്, ഈ തിരഞ്ഞെടുപ്പിലും പ്രായത്തെ വകവെയ്ക്കാതെ തന്റെ സമ്മതിദാനവകാശം വിനിയോഗിച്ച ബിഷപ്പ് തുടങ്ങിയ അനേക സവിശേഷതകളുടെ നിറകുടമാണ് ഡോ.മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനി.
 
ഇന്ന് രാവിലെ 8 മണിക്ക് തിരുവല്ലായിലെ  കുമ്പനാട് ഫെല്ലോഷിപ്പ് മിഷന്‍ ഹോസ്പിറ്റല്‍ ചാപ്പലില്‍ വെച്ച് മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ശുശ്രുഷയും  ജന്മദിനാശംസ സമ്മേളനവും നടത്തപ്പെടുന്നതാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.