You are Here : Home / USA News

വേൾഡ് മലയാളി കൗൺസിൽ , ന്യൂജേഴ്‌സി പ്രൊവിൻസ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Tuesday, April 09, 2019 02:04 hrs UTC

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ഏപ്രില്‍ 13 ശനിയാഴ്ച സംഘടിപ്പിച്ചിരിക്കുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ന്യൂജേഴ്‌സിയിലെ പ്രസിദ്ധമായ Mettuchen സ്‌പോര്‍ട്‌സ് കോംപ്ലക്സ് അങ്കണത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു ഒരു മണി മുതല്‍ ഏഴു മണി വരെയാണ് പതിനാലു വയസ്സ് മുതല്‍ ഇരുപത്തിയഞ്ചു വയസു വരെയുള്ള കായികപ്രതിഭകള്‍ അണിനിരക്കുന്ന ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ് അരങ്ങേറുന്നത്

ആരാധകര്‍ക്ക് ആവേശകരമായ മത്സരങ്ങള്‍ക്ക് വേദിയൊരുക്കി പന്ത്രണ്ടു ടീമുകളാണ് ടൂര്‍ണമെൻറ്റിൽ പങ്കെടുക്കുന്നത് .ടൂര്‍ണമെന്റ് വിജയിക്കള്‍ക്കായി ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും , പുരസ്‌കാരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട് .

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് യൂത്ത് ഫോറം പ്രസിഡന്റ് ബിനോ മാത്യു , സെക്രട്ടറി ഷൈജു ചെറിയാന്‍, ജോയിന്റ് സെക്രട്ടറി രവി കുമാര്‍ എന്നിവർ നേതൃത്വം കൊടുക്കുന്ന ടൂർണമെന്റ് അമേരിക്കയിലെ വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് കായികപ്രതിഭകളെ വാർത്തെടുക്കുവാനും, യുവാക്കളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മക്കും വഴിതെളിക്കും എന്ന് വേൾഡ് മലയാളി കൗൺസിൽ ന്യൂ ജഴ്‌സി പ്രൊവിൻസ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു

ന്യൂജേഴ്‌സി പ്രൊവിന്‍സ് യൂത്ത് ഫോറം പ്രസിഡന്റ് ബിനോ മാത്യു , സെക്രട്ടറി ഷൈജു ചെറിയാന്‍, ജോയിന്റ് സെക്രട്ടറി രവി കുമാര്‍ എന്നിവരോടൊപ്പം ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളില്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല ശ്രീകുമാര്‍, സെക്രട്ടറി വിദ്യ കിഷോര്‍, ട്രഷറര്‍ ശോഭ ജേക്കബ് , വൈസ് പ്രസിഡന്റ് ജിനേഷ് തമ്പി, വൈസ് പ്രസിഡന്റ് ഫിലിപ്പ് മാരേട്ട്, ജോയിന്റ് സെക്രട്ടറി മിനി ചെറിയാന്‍, കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് രാജന്‍ ചീരന്‍, കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ജേക്കബ് ജോസഫ്, വനിതാ ഫോറം പ്രസിഡന്റ് ഡോ ഷൈനി രാജു, വനിതാ ഫോറം സെക്രട്ടറി എലിസബത്ത് അമ്പിളി കുര്യന്‍, ഹെല്‍ത്ത് ഫോറം പ്രസിഡന്റ് ഡോ ഷിറാസ് യുസഫ്, ചാരിറ്റി ഫോറം പ്രസിഡന്റ് സോബിന്‍ ചാക്കോ, ചാരിറ്റി ഫോറം സെക്രട്ടറി ജിനു അലക്‌സ്, പ്രവാസി ഫോറം പ്രസിഡന്റ് സഞ്ജീവ് കുമാര്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ജോര്‍ജ് ജേക്കബ്, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ സോമന്‍ ജോണ്‍ തോമസ്, ഡോ സോഫി വില്‍സന്‍ എന്നിവർ ടൂർണമെന്റ് വിജയത്തിനായി പ്രവർത്തിച്ചു വരുന്നു

എം സി സേവ്യര്‍ ടൂര്‍ണമെന്റ് ഡയറക്ടറും , സാബു ജോസഫ് ടൂര്‍ണമെന്റ് അഡ്വൈസറും ആയി പ്രവര്‍ത്തിച്ചു വരുന്നു.

വാർത്ത : ജിനേഷ് തമ്പി

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.