You are Here : Home / USA News

പോള്‍ വര്‍ക്കി മെമ്മോറിയല്‍ ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍

Text Size  

Story Dated: Saturday, March 30, 2019 06:26 hrs EDT

ജോസ് മാളേയ്ക്കല്‍
 
 
ഫിലാഡല്‍ഫിയ: 6 എ. ബി. സി. ന്യൂസ് ചാനലില്‍ ഏഴുമണിക്കുള്ള ജപ്പടി മല്‍സരം കാണാത്തവര്‍ ചുരുക്കമായിരിçം. പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയുള്ള ഈ ജനപ്രീയ പരിപാടി ബൈബിള്‍ അധിഷ്ഠിതമാക്കി  വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ കഴിഞ്ഞ 8 വര്‍ഷങ്ങളായി ബൈബിള്‍ ജപ്പടി എന്ന പേരില്‍ സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി മല്‍സരം നടത്തിവരുന്നു. 
 
ഈ വര്‍ഷത്തെ മല്‍സരം മാര്‍ച്ച് 24 ഞായറാഴ്ച്ച നടന്നു. ദിവംഗതനായ പോള്‍ വര്‍ക്കിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പുത്രനും, സീറോമലബാര്‍ പള്ളിയിലെ ഇപ്പോഴത്തെ മുഖ്യകൈക്കാരനുമായ ബിനു പോള്‍ ആയിപുന്നു പ്രോഗ്രാമിന്റെ മുഖ്യ സ്‌പോണ്‍സര്‍.
ബൈബിള്‍ നിത്യേന വായിക്കുന്നതിനും, പഠിക്കുന്നതിëമുള്ള പ്രചോദനം മതബോധനസ്കൂള്‍ കുട്ടികള്‍ക്ക് നല്‍æന്നതിനായി ആറുമാസം നീണ്ടുനിന്ന ബൈബിള്‍ പഠനവും, ക്വിസ് മല്‍സരങ്ങളും നടന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. പ്രാഥമിക റൗണ്ടില്‍ വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍നിìള്ള 250 ല്‍ പരം ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന ചോദ്യബാങ്ക് തയാറാക്കി കുട്ടികള്‍ക്ക് പഠിക്കുന്നതിനായി നല്‍കിയിരുന്നു. നാലാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ മല്‍സരത്തില്‍ വാശിയോടെ പങ്കെടുത്തു. 
ആദ്യറൗണ്ടില്‍ ക്ലാസുകളില്‍ നടത്തിയ പ്രാഥമിക എഴുത്തുപരീക്ഷയില്‍ എലമെന്ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ ഉന്നതനിലവാരം പുലര്‍ത്തി. തുടര്‍ന്നു നടന്ന സെമിഫൈനല്‍ മല്‍സരത്തിലൂടെ പന്ത്രണ്ട് കുട്ടികള്‍ ബൈബിള്‍ ജപ്പടി ഗ്രാന്റ് ഫിനാലെയിലേക്ക് മല്‍സരിക്കാന്‍ യോഗ്യത നേടി.
 
മാര്‍ച്ച് 24 ഞായറാഴ്ച്ച വി. കുര്‍ബാനയ്ക്കുശേഷം ഗ്രാന്റ് ഫിനാലെ ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരം ഉന്നത നിലവാരംകൊണ്ടും, സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ മുഖ്യപ്രമേയങ്ങളായ ഉപമകള്‍, അത്ഭുതങ്ങള്‍, യേശുവിന്റെ വംശാവലി- ബാല്യം, പ്രബോധനങ്ങള്‍ എന്നിങ്ങനെ നാല് കാറ്റഗറികളും, ഫാത്തിമ, ലൂര്‍ദ് എന്നിവിടങ്ങളിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തെ ആധാരമാക്കി ഒരു കാറ്റഗറിയും ഫൈനല്‍ മല്‍സരത്തിന്റെ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
 
മൂന്നു കുട്ടികള്‍ വീതമുള്ള നാലു ടീമുകളായിട്ടാണ് ഗ്രാന്‍ഡ് ഫിനാലെ മല്‍സരം നടന്നത്. ആഗോള സഭയിലെ ഏറ്റവും പ്രായം æറഞ്ഞ നാലു വിശുദ്ധരായ സെ. ഫ്രാന്‍സിസ്‌കോ, സെ. ജസിന്ത, സെ. മരിയഗൊരേത്തി, സെ. ഫിലോമിനാ എന്നിവരുടെ പേêകളായിരുന്നു ടീമിന് നല്കിയിരുന്നത്.
ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഫാ. ജോണിçട്ടി പുലിശേരി പ്രാര്‍ത്ഥനാപൂര്‍വം സദസ്യര്‍ക്കുള്ള ആദ്യചോദ്യം തൊടുത്തുവിട്ട് ബൈബിള്‍ ജപ്പടി മല്‍സരം ഉത്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, സബ് ഡീക്കന്‍ ബ്രദര്‍ ജോബി ജോസഫ്, ട്രസ്റ്റിമാരായ ബിëപോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പി. ടി. ഏ പ്രസിഡന്റ് തോമസ് ചാക്കോ (ബിജു), മതാധ്യാപകര്‍ എന്നിവര്‍ ഉത്ഘാടനകര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു. 
 
ടി. വി. മോഡലില്‍ ലൈവ് ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരങ്ങള്‍ കാണികളില്‍ വലിയ ആവേശം ഉണര്‍ത്തി. വ്യത്യസ്തരീതിയിലുള്ള നാലു റൗണ്ട് ചോദ്യങ്ങള്‍ കുട്ടികളുടെ നാനാവിധ കഴിവുകള്‍ പരിശോധിക്കുന്നതിനുവേണ്ടി രൂപകല്പ്പന ചെയ്യപ്പെട്ടവയായിരുന്നു. റാപ്പിഡ് ഫയര്‍ റൗണ്ട്, വീഡിയോ റൗണ്ട്, ബസര്‍ റൗണ്ട്, ജപ്പടി റൗണ്ട് എന്നിങ്ങനെ നാലുവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മല്‍സരത്തില്‍ മതാധ്യാപികയായ ഡോ. ബിന്ദു മതിക്കളം റാപ്പിഡ് ഫയര്‍ റൗണ്ട് നയിച്ചു. 
വീഡിയോ ക്ലിപ്പിംഗുകളെ അടിസ്ഥാനമാക്കിയുള്ള വീഡിയോ റൗണ്ടും, ബസര്‍ റൗണ്ടും, 20 ചോദ്യങ്ങളടങ്ങിയ ജപ്പടി റൗണ്ടും, ടി. വി. ഷോ മോഡലില്‍ മതാധ്യാപകനും, സി. സി. ഡി വൈസ് പ്രിന്‍സിപ്പലുമായ ജോസ് മാളേയ്ക്കല്‍ നയിച്ചു. മതാദ്ധ്യാപകനായ ജോസ് മാനല സാങ്കേതിക സഹായം നല്‍കി. 
 
മതാധ്യാപകരായ മോളി ജേക്കബ്, സോബി ചാക്കോ, പി. ടി. ഏ. വൈസ് പ്രസിഡണ്ട് ഡോ. സുനില്‍ തോമസ്, ഷൈനി തൈപറമ്പില്‍, സാജു പോള്‍ എന്നിവര്‍ ജഡ്ജസ് ആയി സേവനം ചെയ്തു. മതാധ്യാപിക ലീനാ ജോസഫ് ആയിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്ററും, മുഖ്യഅവതാരകയും. ജാസ്മിന്‍ ചാക്കോ, മഞ്ജു ചാക്കോ, ജിറ്റി ജോസ്, ജയിന്‍ സന്തോഷ്, റജിനാ ജോസഫ്, ജോയല്‍ ബോസ്‌ക്കോ, ജോസ് തോമസ് എന്നിവര്‍ സാങ്കേതിക സഹായം നല്‍കി.
 
അബിഗെയില്‍ ചാക്കോ, ജാനീസ് ജയ്‌സണ്‍, ജാക്വലിന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട സെ. ഫിലോമിനാ ടീം ഒന്നാം സ്ഥാനവും, രേഷ്മാ ഡേവീസ്, എമിലിന്‍ തോമസ്, അലന്‍ ജോസഫ് എന്നിവര്‍ പ്രതിനിധാനം ചെയ്ത സെ. മരിയഗൊരേത്തി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആന്‍സ് മരിയ തങ്കച്ചന്‍, ക്രിസ്റ്റി തെള്ളയില്‍, ക്ലാരാ ചാക്കോ എന്നിവര്‍ നയിച്ച സെ. ജസിന്ത ടീം മൂന്നാം സ്ഥാനവും, ക്രിസ്റ്റോ തങ്കച്ചന്‍, ലിലി ചാക്കോ, ആഷിശ് തങ്കച്ചന്‍ എന്നിവര്‍ നയിച്ച സെ. ഫ്രാന്‍സിസ്‌കോ ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
 
ജപ്പടി മല്‍സരം തുടങ്ങുന്നതിനുമുന്‍പ് പവര്‍പോയിന്റ് സ്ലൈഡുകളുടെ സഹായത്തോടെ ലീനാ ജോസഫ് ടീമുകളെ പരിചയപ്പെടുത്തി. ഓരോ ചോദ്യറൗണ്ട് കഴിയുമ്പോഴും സദസ്യര്‍ക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നത് കാണികളില്‍ ആവേശമുണര്‍ത്തി. ബ്രദര്‍ ജോബി ജോസഫിന്റെ സമാപന പ്രഭാഷണത്തോടെ പരിപാടിക്ക് തിരശീലവീണു. 
ഫോട്ടോ: ജോസ് തോമസ് 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More