You are Here : Home / USA News

"ചൗക്കിദാര്‍' തരംഗം കാനഡയിലും

Text Size  

Story Dated: Saturday, March 30, 2019 06:09 hrs EDT

നരേന്ദ്ര മോഡിയും ,ബിജെപി ദേശീയ അധ്യക്ഷനും  ഉള്‍പെടുന്നവര്‍ ആണ് ആദ്യമായി ട്വിറ്റെര്‍ അക്കൗണ്ടില്‍ പേര് മാറ്റം നടത്തി രാഹുല്‍ ഗാന്ധിയുടെ ചൗക്കിദാര്‍ പ്രയോഗത്തിനെതിരെ മറുപടി കൊടുത്തത്.പിന്നീട് അത് ലക്ഷകണക്കിന് അനുയായികളിലേയ്ക്കും,നേതാക്കളിലേയ്ക്കും വ്യാപിയ്ക്കുക ആയിരുന്നു.
 
കാനഡ ഇന്ത്യ ഗ്ലോബല്‍ ഫോറം ടൊറന്റോ യുടെ ആഭിമുഖ്യത്തില്‍ "ഹം ഭി ചൗക്കിദാര്‍" എന്ന പരിപാടി മിസ്സിസ്സാഗയിലും സംഘടിപ്പിക്കുക ഉണ്ടായി.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തിയ പരിപാടിയില്‍ കേരള ബിജെപി ഘടകവും സംബന്ധിച്ചു.പ്രവാസികള്‍ക്കായി മോഡി സര്‍ക്കാരും,വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ ചെയ്ത സേവനങ്ങളും,കാനഡയില്‍ നിന്നും ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യന്‍ വംശജര്‍ ആയ കനേഡിയന്‌സിന്  ഏര്‍പ്പെടുത്തിയ വിസ ഓണ്‍  സംവിധാനത്തെ പ്രശംസിക്കുക ഉണ്ടായി.വരുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി യെ വീണ്ടും അധികാരത്തില്‍ എത്തിക്കേണ്ടുന്നതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു.
 
കാനഡയിലെ ഇസ്‌ലാമിക് പ്രസ്ഥാനം പാകിസ്ഥാനും,കാശ്മീരി പാക്കിസ്ഥാന്‍ അനുഭാവ സംഘങ്ങള്‍ക്കും  നല്‍ികിയ സാമ്പത്തിക സഹായത്തെ കുറിച്ചും,വിദേശ രാജ്യങ്ങളില്‍ നിന്നും സംഘടിതമായി ഇന്ത്യയെ ആക്രമിക്കുന്ന സംഘങ്ങളെ കുറിച്ചുംയോഗം ചര്‍ച്ച ചെയ്തു.കാനഡ റവന്യൂ ഏജന്‍സി ഒന്റാറിയോ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഇസ്‌ലാമിക് സംഘടനയെ ആഴ്ചകള്‍ക്കു മുന്‍പ് നിരോധിക്കുക ഉണ്ടായി. കാശ്മീര്‍ തീവ്രവാദി ആക്രമണങ്ങള്‍ക്കു ശേഷം ആണ് ഈ നടപടി.'നോണ്‍ പ്രോഫിറ്റ്  " ആയി  രജിസ്റ്റര്‍ ചെയ്ത  ഈ സംഗടന ആണ് വന്‍ തോതില്‍ പാക്കിസ്ഥാനിലേക്കും,പാകിസ്ഥാന്‍ അധിനിവേശ കാശ്മീരിലേയ്ക്കും കോടികള്‍ സംഭാവന നല്‍കിയത്.ഇത് ഒറ്റപ്പെട്ട സംഭവം ആയി കാണുവാന്‍ കഴിയില്ല എന്ന് യോഗം വിലയിരുത്തി.
 
കുടിയേറ്റ ഇന്‍ഡ്യാക്കാരുടെ ഇടയില്‍ ലോക സഭാ തെരഞ്ഞെടുപ്പ്‌ന്റെ പ്രചാരണം വ്യാപിപ്പിയ്ക്കുവാനും യോഗം തീരുമാനിച്ചു.തുടര്‍ന്ന് നടന്ന പ്രകടനത്തിന് ശേഷം എന്‍ഡിഎ മുന്നണിയ്ക്കു ഐക്യദാര്‍ഢ്യം പ്രഗ്യാ പിച്ചു. മത നിര്ര്‍അപേക്ഷത യുടെ പേര് ഉയര്‍ത്തിക്കാട്ടി കൊണ്‌ഗ്രെസ്സ് മത മുന്നണികളും ആയി രഹസ്യ കൂട്ട് കേട്ട് ഉണ്ടാക്കി ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നും യോഗം വിലയിരുത്തി.
 
ഏപ്രില്‍ രണ്ടാം വാരം വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികളെ കൂടി കൂട്ടി ഒരു കാമ്പയില്‍ സംഘടിപ്പിയ്ക്കും എന്നും,പ്രവാസികളുടെ വോട്ടവകാശം,ഇരട്ട പൗരത്വവും, ഭൂമി വാങ്ങല്‍,കൊടുക്കല്‍ എന്നിവയ്ക്കുള്ള നിയമങ്ങള്‍ ഭേദഗതി,സ്വന്തം പേരിലുള്ള വസ്തുവകകള്‍ കൈമാറ്റം ചെയ്തു പണം കൈമാറുമ്പോള്‍ കാനഡയില്‍ ഈടാക്കുന്ന അമിതമായ ടാക്‌സ് എന്നിവയുടെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാരിന് നല്‍കിയിട്ടുള്ള മെമ്മോറാണ്ടം നടപ്പില്‍ വരുത്തുവാന്‍ അടുത്ത അഞ്ചു വര്ഷം നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടത് അത്യന്താപേക്ഷിതം ആണെന്ന് യോഗം വിലയിരുത്തി.
 
ഇന്ത്യയില്‍ നിന്നും പ്രവാസി ആയും,കുടിയേറ്റക്കാര്‍ ആയും വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഓരോ പൗരനും ഇന്ത്യയുടെ "ചൗക്കിദാര്‍" (കാവല്‍ക്കാരന്‍) ആണെന്നും യോഗം ഐക്യകണ്ഡേന "ഹാം ഭീ ചൗക്കിദാര്‍" എന്ന മുദ്രാവാക്യം മുഴക്കുകയും ഉണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.