You are Here : Home / USA News

യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായ്ക്കു സ്വീകരണം നല്‍കി

Text Size  

Story Dated: Friday, March 29, 2019 10:35 hrs EDT

ഹൂസ്റ്റണ്‍: മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായ്ക്കു ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ഊഷ്മള സ്വീകരണം നല്‍കി.
 
 
 
മാര്‍ച്ച് 23നു ശനിയാഴ്ച നടന്ന സന്ധ്യാനമസ്‌കാരത്തിനു ദേവാലയത്തില്‍ എത്തിയ അഭിവന്ദ്യ പിതാവിനെ ഇടവകാംഗങ്ങള്‍ സ്വീകരിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന പ്രത്യേക ചടങ്ങില്‍ ഇടവകവികാരി റവ. ഫാ. ഐസക്.ബി.പ്രകാശ്, ട്രസ്റ്റി റെജി സ്‌കറിയ, സെക്രട്ടറി ഷിജിന്‍ തോമസ് എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അഭിവന്ദ്യ തിരുമേനിയുടെ ഇടവക സന്ദര്‍ശനവും പ്രഭാക്ഷണവും ഇടവകാംഗങ്ങള്‍ക്കും സമീപ ഇടവകകളില്‍ നിന്നും സംബന്ധിച്ചവര്‍ക്കും അനുഗ്രഹമായി തീര്‍ന്നുവെന്നു വികാരി അറിയിച്ചു.
 
 
 
വലിയ നോമ്പിലെ ഇരുപത്തഞ്ചാം ദിവസ  വിശുദ്ധ കുര്‍ബാനയ്ക്കും തിരുമേനി പ്രധാന കാര്‍മ്മികനായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More