You are Here : Home / USA News

വറുഗീസ് പി. ജോര്‍ജ് ഫിലഡല്‍ഫിയയില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, March 27, 2019 01:35 hrs EDT

ഫിലഡല്‍ഫിയ: കോട്ടയം പുളിമൂട്ടില്‍ വറുഗീസ് പി. ജോര്‍ജ് (കുഞ്ഞുമോന്‍ - 69) നിര്യാതനായി. പരേതനായ പി.വി. ജോര്‍ജിന്റെയും തങ്കമ്മ ജോര്‍ജിന്റെയും മകനാണ്. ഭാര്യ: ആറ്റുപുറത്ത് മൂന്നുപീടികയില്‍ ജിജി ജോര്‍ജ്.

മക്കള്‍: റോഷ് ജി വറുഗീസ്, രൂപാ റ്റി. വറുഗീസ്. മരുമക്കള്‍: ആനി (റോഷ്‌നി) വറുഗീസ്, ഡാനിയല്‍ (രവി) രാജ്.

കൊച്ചുമക്കള്‍: നിഖില്‍, ആരവ്, റോഹന്‍. ലീലാമ്മ, അലക്‌സ്, സജി എന്നിവര്‍ സഹോദരങ്ങളാണ്. പരേതന്‍ ഫൊക്കാനാ മുന്‍ പ്രസിഡന്റ് ജോര്‍ജ് കോശിയുടെ സഹോദരീ ഭര്‍ത്താവാണ്. വേയ്ക്ക് സര്‍വ്വീസ് മാര്‍ച്ച് 29 വെള്ളിയാഴ്ച 5 മുതല്‍ 8 വരെ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചിലും(3155 Davisville Road, Hatboro, PA 19040), സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 30 ശനിയാഴ്ച 9 മുതല്‍ 11 വരെ ഇതേ പള്ളിയിലും നടക്കും.

തുടര്‍ന്ന് സംസ്‌കാരം പൈന്‍ ഗ്രോവ് സെമിത്തേരിയില്‍ (1475 West County Line Road, Hatboro, PA 19040).

കൂടുതല്‍ വിവരങ്ങള്‍ക്ക്; Gee (Issac) 215 485 1000, Reji - 973 868 5648.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More