ഫോമാ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ശനിയാഴ്ച മാര്‍ച്ച് 23ന് ടാമ്പയിലെ തോനോടോസാസ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടും. ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേയ് തീം ആയ "ബാലന്‍സ് ഫോര്‍ ബെറ്റര്‍" ആണ് സെമിനാറിന്റെ മുഖ്യ ചര്‍ച്ചാ വിഷയം. യോഗ ആന്‍ഡ് വെല്‍നെസ്സ് , ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്, യൂത്ത് സെമിനാര്‍ എന്നീ വിഷയങ്ങളെ പറ്റിയും വിശിഷ്ട ഗസ്റ്റ് സ്പീക്കറുകള്‍ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സെമിനാര്‍ സെഷന് ആരംഭിക്കും. വൈകിട്ട് 5 മണിയോടു കൂടി ഔദ്യോഗിക ഉത്ഘാടനവും കലാപരിപാടികളും അരങ്ങേറും. വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ ആദ്യ ചാരിറ്റി പ്രോജക്റ്റായ നഴ്സിംഗ് സ്കോളര്‍ഷിപ്പ് ടാമ്പയില്‍ കിക്ക് ഓഫ് ചെയ്യും. ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫോമാ വിമന്‍സ് ഫോറം അറിയിച്ചു.
Comments