You are Here : Home / USA News

ഫാമിലി കോൺഫറൻസ് ഇടവക സന്ദർശനങ്ങൾ ആവേശകരമായി മുന്നേറുന്നു

Text Size  

Story Dated: Tuesday, February 05, 2019 12:56 hrs UTC

രാജൻ വാഴപ്പള്ളിൽ

ന്യൂയോർക്ക് ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ ഫിലഡൽഫിയ അൺറൂ അവന്യൂവിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ജനുവരി 27 ന് സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ ഫാ. സൂജിത് തോമസ് ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഫാ. കെ. കെ. ജോൺ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സഭാ മാനേജിങ് കമ്മിറ്റി അംഗം ജോ ഏബ്രഹാം റജിസ്ട്രേഷനെ കുറിച്ചും സുവനീറിനെ കുറിച്ചും വിവരണം നൽകി. ഫാ. സുജിത് തോമസ് ഗ്രാന്റ് സ്പോൺസർഷിപ്പ് എടുത്തു കൊണ്ട് റജിസ്ട്രേഷന്റേയും സുവനീറിന്റേയും കിക്ക് ഓഫ് നിർവ്വഹിച്ചു. ഇടവകയിൽ നിന്നുമുള്ള ഫുൾ പേജ് പരസ്യം ട്രസ്റ്റി ഡേവിഡ് ഫിലിപ്പ് കമ്മിറ്റി അംഗങ്ങൾക്ക് നൽകി. രാജൻ പടിയറയും ഷാജി തോമസും കോൺഫറൻസിലേക്ക് രജിസ്റ്റർ ചെയ്തു. കൂടാതെ 20 ഫാമിലി ഉടൻ തന്നെ രജിസ്റ്റർ ചെയ്യുമെന്ന് ഉറപ്പ് നൽകി. സുവനീറിലേക്ക് പതിനൊന്ന് പരസ്യങ്ങൾ ലഭിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, സുവനീർ ചീഫ് എഡിറ്റർ ജേക്കബ് ജോസഫ്, ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ ഐസക്ക് ചെറിയാൻ, പോൾ ജോൺ, സുവനീർ കമ്മിറ്റി അംഗങ്ങളായ റീനാ മാത്യൂസ്, ദീപ്തി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.