You are Here : Home / USA News

പള്ളി വേണ്ട; വിവാഹം ആര്‍ട്ട് ഗാലറിയില്‍ വച്ച്

Text Size  

Story Dated: Sunday, November 03, 2013 10:37 hrs UTC

ചിക്കാഗോ : ചിക്കാഗോയില്‍ ദമ്പതിമാര്‍ വിവാഹിതരായത്‌ ആര്‍ട്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച്‌. പള്ളിയില്‍ വെച്ച്‌ വിവാഹിതരാവുക എന്ന ചിക്കാഗോയിലെ പതിവു രീതി തെറ്റിച്ചു കൊണ്ടാണ്‌ ഈ വിവാഹം. 49 കാരിയായ സ്റ്റേസി അലനും 43 കാരനായ ജോണ്‍ പൂളുമാണ്‌ ഇത്തരത്തില്‍ വിവാഹിതരായത്‌. ഇവര്‍ തന്നെയാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌. വിവാഹത്തിന്‌ ഏതാനും നിമിഷം മുമ്പാണ്‌ തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതെന്നും ഉടനടി ആരുടെയും അനുവാദം വാങ്ങിക്കാതെയും ആരെയും അറിയിക്കാതെയും മൂന്നു മിനിട്ടു മാത്രം നീണ്ടു നിന്ന ഒരു വിവാഹം തങ്ങള്‍ നടത്തുകയായിരുന്നുവെന്ന്‌ അവര്‍ പറയുന്നു. ജോര്‍ജസ്‌ സ്യുറാട്ടിന്റെ പെയിന്റിങ്ങിന്റെ മുന്നില്‍ വെച്ചായിരുന്നു വിവാഹം. തങ്ങള്‍ക്കൊപ്പം അവിടെയുണ്ടായിരുന്ന 20 അതിഥികള്‍ മാത്രമാണ്‌ വിവാഹത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നത്‌ എന്നും ദമ്പതിമാര്‍ പറയുന്നു. എന്നാല്‍ വിവാഹത്തിനും ഡിന്നര്‍ പാര്‍ട്ടിക്കുമുള്ള എല്ലാ സൗകര്യങ്ങളും സ്ഥാപനത്തില്‍ മുമ്പു തന്നെ ഒരുക്കിയിരുന്നുതായി മ്യൂസിയം വക്താവ്‌ അറിയിച്ചു. ഈ കല്യാണത്തെക്കുറിച്ച്‌ എല്ലാവരും അറിഞ്ഞിരുന്നെങ്കിലും ആരും മൈന്‍ഡ്‌ ചെയ്യാതിരുന്നതാണെന്നും അവര്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.