You are Here : Home / USA News

കൺവൻഷൻ റാഫിൾ സമ്മാനം ബിഎംഡബ്ള്യൂ; ജോയ് ആലുക്കാസ് മെഗാ സ്പോൺസർ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, January 03, 2019 08:51 hrs UTC

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ 2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ പ്രത്യേക റാഫിളിന്റെ ഉദ്ഘാടനം ഹൂസ്റ്റണിൽ നടന്നു. കൺവൻഷനു ആതിഥേയരാകുന്ന ഹൂസ്റ്റൺ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ രൂപതാ ചാൻസലർ ജോണിക്കുട്ടി പുലിശ്ശേരി ആദ്യ റാഫിൾ ഹൂസ്റ്റൺ ഫൊറോനാ വികാരിയും കൺവൻഷന്‍ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിനു നൽകി റാഫിളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഭാരവാഹികളും റാഫിൾ ടിക്കറ്റുകൾ സ്വീകരിച്ചു. ജോയ് ആലുക്കാസ് യുഎസ്‌എ യാണ് റാഫിളിന്റെ മെഗാ സ്പോൺസർ. കൺവൻഷന്റെ സമാപന ദിനത്തിൽ നടക്കുന്ന റാഫിൾ നറുക്കെടുപ്പിൽ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ബിഎംഡബ്ള്യൂ 3 സീരീസ് കാറാണ്. ചടങ്ങിൽ കൺവൻഷൻ ചെയർമാൻ അലക്സ് കുടക്കച്ചിറ , വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, കൺവൻഷൻ സെക്രട്ടറി പോൾ ജോസഫ്, ഫൈനാൻസ് ചെയർ ബോസ് കുര്യൻ, ഫൈനാൻസ് കോ ഓർഡിനേറ്റർ ബിജൂ ജോർജ് തുടങ്ങി നാഷണൽ നാഷണൽ എക്സിക്യട്ടീവ് കമ്മറ്റി അംഗങ്ങളും ഭാരവാഹികളും നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.