You are Here : Home / USA News

കാന്‍ജ്) 2018 കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ സംഭാവന നല്‍കി

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Thursday, January 03, 2019 08:36 hrs UTC

ന്യൂജേഴ്‌സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) 2018 കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ സംഭാവന നല്‍കി. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) റീ ബില്‍ഡ് കേരള കാമ്പയിനിന്റെ ഭാഗമായി നടത്തിയ കാന്‍ജ് ഗ്രാന്‍ഡ് കേരള ഫണ്ട് റെയ്‌സര്‍ പരിപാടിയിലൂടെ സമാഹരിച്ച പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജന്മനാടിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസി മുന്‍ നിശ്ചയിച്ചിരുന്ന പ്രകാരമുള്ള ഓണാഘോഷങ്ങള്‍ വേണ്ടെന്നു വെച്ച് കൊണ്ടാണ് കാന്‍ജ് ഗ്രാന്‍ഡ് കേരള ഫണ്ട് റെയ്‌സര്‍ പരിപാടിയിലൂടെ ഇത്രയും തുക സമാഹരിച്ചത്, വീട് നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങള്‍ക്കു പുതിയ വീട് നിര്‍മിച്ചു കൊടുക്കുന്നതിലേക്കാണ് െ്രെടസ്‌റ്റേറ്റ് മലയാളികളുടെ ഈ സംഭാവന വിനിയോഗിക്കുകയെന്ന് കേരള സര്‍ക്കാര്‍ പ്രതിനിധി അറിയിച്ച മറുപടി സന്ദേശത്തില്‍ അറിയിച്ചു, പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള,ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജയന്‍ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സോഫി വില്‍സണ്‍ (ചാരിറ്റി അഫയേഴ്‌സ്), സഞ്ജീവ്കുമാര്‍ കൃഷ്ണന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ജൂഡി പോള്‍ (യൂത്ത് അഫയേഴ്‌സ്), സൗമ്യ റാണ (കള്‍ച്ചറല്‍ അഫയേഴ്‌സ് ) സ്വപ്ന രാജേഷ് (എക്‌സ് ഒഫീഷ്യല്‍ ) ബസന്ത് എബ്രഹാം (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) കൂടാതെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആനി ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് മെംബറും ഫോമാ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പില്‍, ജോസ് വിളയില്‍, മാലിനി നായര്‍, റോയ് മാത്യു, അലക്‌സ് മാത്യു, സ്മിത മനോജ്, ഷീല ശ്രീകുമാര്‍ തുടങ്ങിയ വലിയ ടീമിന്റെ പ്രവര്‍ത്തനത്തിന്റെ വിജയമാണ് ഇത് എന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി അഭിപ്രായപ്പെട്ടു. പതിനായിരങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് ഒഴുകിക്കയറിയ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുവാന്‍ ലോകമെമ്പാടുമുള്ള മലയാളികളോട് തോള്‍ ചേര്‍ന്ന് ജാതി മത വര്‍ഗ വര്‍ണ ഭാഷകള്‍ക്ക് അതീതമായി സഹായമെത്തിക്കുവാന്‍ ശ്രമിച്ച എല്ലാ മനുഷ്യ സ്‌നേഹികളോടുമുള്ള നന്ദി അര്‍പ്പിക്കുന്നതായി പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള, ഫണ്ട് റൈസിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, ജിബി തോമസ് മോളൊപ്പറമ്പില്‍, റോയ് മാത്യു, ദിലീപ് വര്‍ഗീസ്, ജയ് കുളമ്പില്‍, ബൈജു വര്‍ഗീസ്, സഞ്ജീവ്കുമാര്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.