You are Here : Home / USA News

മാധ്യമശ്രീ പുരസ്കാരങ്ങള്‍ അക്ഷര കേരളത്തിനു നല്കുന്ന ആദരവ് :ഫിലിപ്പ് ചാമത്തില്‍

Text Size  

Story Dated: Monday, December 31, 2018 09:46 hrs EST

ന്യൂയോർക്ക്: അക്ഷര കേരളത്തിനു ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക നല്കുന്ന ആദരവിനു പിന്തുണയുമായി ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ . മാധ്യമശ്രീ പുരസ്കാര ദാന ചടങ്ങ് അമേരിക്കന്‍ മലയാളികളുടെ മലയാള മാധ്യമ മേഖലയുമായുള്ള ബന്ധം ഒരിക്കള്‍ കൂടി ഊട്ടിയുറപ്പിക്കുമെന്ന് ചാമത്തില്‍ പറഞ്ഞു.കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ്സില്‍ ജനുവരി 13 ന്‌ നടക്കുന്ന ചടങ്ങില്‍ ഫോമയുടെ ദേശീയ നേതാക്കളടക്കം നിരവധി പേര്‍ പങ്കെടുക്കും ഫോമയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയുടന്‍ തനെ കേരളത്തിലെത്തുകയും പ്രളയത്തില്‍ മുങ്ങിയ കേരളത്തിനു താങ്ങായി ഫോമ പ്രവര്‍ത്തകരെയും നാട്ടുകാരെയും സംഘടിപ്പിച്ച് വീടുകള്‍ തോറും കയറിയിറങ്ങി സഹായങ്ങളെത്തിച്ചത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ പ്രവര്‍ ത്തനങ്ങളിലൊന്നായിരുന്നു.ഒരു പക്ഷെ വിദേശ രാജ്യങ്ങളിലെ മലയാള സം ഘടന നേതാക്കളില്‍ കേരളത്തിലെ ദുരന്തഭൂമിയിലേക്ക് കുതിച്ചെത്തിയ ആദ്യ നേതാക്കളിലൊരാള്‍ ഫിലിപ്പ് ചാമത്തിലായിരിക്കും . കേരള ഗവണ്‍ മെന്റിന്റെ പിന്തുണയോടെ പടുത്തുയര്‍ത്തുന്ന ഫോമ വില്ലേജ്ജ് വളരെ പ്രതീക്ഷയ്യോടെയാണ്‌ അമേരിക്കന്‍ മലയാളികള്‍ കാണുന്നത്.സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരടങ്ങുന്ന ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ട്.

മൂന്നു പതിറ്റാണ്ടോളം അമേരിക്കന്‍ എയര്‍ലൈന്‍സില്‍ മെക്കാനിക്കല്‍ വിഭാഗത്തി ല്‍ പ്രവര്‍ത്തിച്ച ഫിലിപ്പ് ചാമത്തില്‍ 15 വര്‍ഷമായി ഹെല്‍ത്ത് കെയര്‍ സ്ഥാപനം നടത്തുന്നു. ഭാര്യ ഷൈനിയാണ് അതിനു ചുക്കാന്‍ പിടിക്കുന്നത്.ചെങ്ങരൂര്‍ സ്വദേശിയായ ഫിലിപ്പ് ചാമത്തില്‍ 22-ാം വയസ്സില്‍ കല്ലൂപ്പാറ കോണ്‍ഗ്രസ് പ്രസിഡന്റായി. 24-ാം വയസ്സില്‍ യുഎസ്സില്‍ എത്തിയ ഫിലിപ്പ് ചാമത്തില്‍ നിരവധി സംഘടനകളുമായുള്ള ബന്ധം വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചു. ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് & ട്രസ്റ്റി ബോര്‍ഡ് ചെയര്‍ , സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗം, ട്രസ്റ്റി സെക്രട്ടറ, ഓഡിറ്റര്‍, കമ്മിറ്റി അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു . ഭദ്രാസന അസംബ്ലി അംഗമായി രണ്ടുപതിറ്റാണ്ടിലേറെയായി സേവനമനുഷ്ടിക്കുന്നു.

 

അഞ്ചാമത് മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും , മാധ്യമ രത്‌ന പുരസ്‌കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 മാധ്യമപ്രവർത്തകർക്കും പുരസ്‌കാരങ്ങൾ നൽകും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവർക്ക് ലഭിക്കുക.മാധ്യമ-സാഹിത്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. 2019 ജനുവരി 13ന് (6 PM) കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ വെച്ച് രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. എൻ.പി രാജേന്ദ്രൻ , ഡി.വിജയമോഹൻ , ടി .എൻ ഗോപകുമാർ , ജോണി ലൂക്കോസ്, എം.ജി രാധാകൃഷ്ണൻ , ജോൺ ബ്രിട്ടാസ് , വീണാ ജോർജ് എന്നിവരാണ് മുൻപ് മാധ്യമശ്രീ-മാധ്യമര്തന പുരസ്‌കാരങ്ങൾക്ക് അർഹരായ മാധ്യമപ്രവർത്തകർ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More