You are Here : Home / USA News

കേരളദിന ആഘോഷപരിപാടികള്‍ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ കെ.എ.ജി.ഡബ്ല്യു ഒരുക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 01, 2013 02:10 hrs UTC

വാഷിംഗ്‌ടണ്‍: കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണിന്റെ (കെ.എ.ജി.ഡബ്ല്യു) ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. മേരിലാന്റിലെ ബെതെസ്‌ടയിലുള്ള തോമസ്‌ പ്യലെ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നവംബര്‍ രണ്ടാം തീയതി ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ആഘോഷപരിപാടികള്‍ ആരംഭിക്കും.
കേരളത്തിലെ നാടന്‍ പാട്ടുകളുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന കാവാലം ശ്രീകുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്നു എന്ന്‌ കെ.എ.ജി.ഡബ്ല്യു കള്‍ച്ചറല്‍ ആന്‍ഡ്‌ ലിറ്റററി കമ്മിറ്റി അംഗം ഹരി നമ്പ്യാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സൗമ്യ പത്മനാഭന്‍ നേതൃത്വം നല്‍കുന്ന നൃത്ത ആവിഷ്‌കാരവും നാരായണന്‍കുട്ടി മേനോനും, ജയശങ്കര്‍, മധു നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന തട്ടുകട ഉള്‍പ്പടെയുള്ള മിനി സ്റ്റേജ്‌ഷോയും കേരള ദിന പരിപാടികള്‍ക്ക്‌ മാറ്റുകൂട്ടുന്നു. വാഷിംഗ്‌ടണ്‍ ഡി.സി, മേരിലാന്റ്‌, വിര്‍ജീനിയ എന്നിവടങ്ങളിലുള്ള എല്ലാ മലയാളികളേയും കേരളപ്പിറവിദിന ആഘോഷങ്ങളിലേക്ക്‌ ക്ഷണിക്കുന്നതായി കെ.എ.ജി.ഡബ്ല്യു സെക്രട്ടറി രഘു അറിയിച്ചു.

കേരള ദിന ആഘോഷങ്ങളോടൊപ്പം കെ.എ.ജി.ഡബ്ല്യു കഴിഞ്ഞ വര്‍ഷങ്ങളിലേപ്പോലെ നവംബര്‍ രണ്ടാം തീയതി വൈകിട്ട്‌ 6 മണിക്ക്‌ തോമസ്‌ പ്യലെ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വാഷിംഗ്‌ടണ്‍ മറുനാടന്‍ മുസ്ലീം സംഘടനയും ചേര്‍ന്ന്‌ ഈദ്‌ ആഘോഷങ്ങള്‍ ഒരുക്കുന്നു. ഈദ്‌ ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ കെ.എ.ജി.ഡബ്ല്യു കമ്മിറ്റി അംഗങ്ങളായ ഫൈസല്‍, നിസാര്‍, സ്‌മിത, പ്രീതി എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നതായി കെ.എ.ജി.ഡബ്ല്യു വൈസ്‌ പ്രസിഡന്റ്‌ അരുണ്‍ സ്‌കറിയ അറിയിച്ചു. മലയാളിക്ക്‌ എന്നും നാവില്‍ രുചി പകരുന്ന പത്തിരിയും കോഴിക്കറിയും ആണ്‌ ഈവര്‍ഷത്തെ ഈദ്‌ ആഘോഷത്തിന്റെ പ്രത്യേകത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.