You are Here : Home / USA News

ഫൊക്കാനാ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, December 31, 2018 08:10 hrs EST

അറ്റ്‌ലാന്റിക് സിറ്റി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട് എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ഹോട്ടല്‍ ആയ ബാലിസ് കാസിനോ റിസോര്‍ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനി നായി ബുക്ക് ചെയ്തതായി അവര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാര്‍ ഹോട്ടല്‍ അധികൃതരുമായി ഒപ്പിട്ടു. അറ്റ്‌ലാന്റിക് സിറ്റിയില്‍ ആദ്യമായാണ് ഫൊക്കാനാ കണ്‍വന്‍ഷന് അരങ്ങുണരുന്നത്. ആബാലവൃദ്ധം ജനങ്ങള്‍ക്കും ആസ്വദിക്കുവാന്‍ സാധിക്കുന്ന കാസിനോ നഗരമായ അറ്റ്‌ലാന്റിക് സിറ്റി കണ്‍വന്‍ഷന് എത്തുന്നവര്‍ക്ക് നവ്യാനുഭവമാകും പ്രദാനം ചെയ്യുക. എല്ലാ വിധ സൗകര്യങ്ങളോടും കൂടി ബാലിസ് കാസിനോ ഹോട്ടല്‍ ഫൊക്കാനാ കണ്‍വന്‍ഷന് തയ്യാറാകുമ്പോള്‍ കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ക്ക് ഈ മഹോത്സവം മറക്കാനാവാത്ത അനുഭവം തന്നെ ആയിരിക്കും.

 

കണ്‍വന്‍ഷന് എത്തുന്ന പ്രതിനിധികള്‍ക്കെല്ലാം ഒരു ഫ്‌ലോറില്‍ തന്നെ താമസിക്കുവാനും കൂടുതല്‍ ആളുകള്‍ എത്തിയാലും താമസിക്കുവാന്‍ ഉള്ള സൗകര്യവും , അതോടൊപ്പം വിശാലമായ ബീച്ചും , ഷോപ്പിങ്ങിനുള്ള സെന്ററുകളും ഒക്കെയാണ് ഈ റിസോട്ടിന്റെ പ്രത്യേകത. ഒരു അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ അതിന്റെ പ്രൗഢിയോടു കൂടി അവതരിപ്പിക്കുവാനും, ആസ്വദിക്കുവാനും അറ്റ്‌ലാന്റിക് സിറ്റിക്ക് കഴിയും എന്നത് ഈ നഗരത്തിന്റെ പ്രത്യേകതയാണെന്ന് പ്രിസിഡന്റ് മാധവന്‍ പി നായര്‍ അഭിപ്രായപ്പെട്ടു. ഈ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതോടൊപ്പം ഈ നഗരത്തെ ആസ്വദിക്കുവാനും ഓരോ ഡെലിഗേറ്റിനും കഴിയണം. ഫൊക്കാനയുടെ എല്ലാ നാഷണല്‍ കണ്‍വന്‍ഷന്‍ കളും ചരിത്രമായി മാറിയിട്ടുണ്ട്. സംഘാടനതലത്തിലും ,വിനോദ ,കലാ, സാഹിത്യ സാം സ്‌കാരിക സാമുനയത്തിലൂടെയും ന്യൂജേഴ്‌സി കണ്‍വന്‍ഷന്‍ ചരിത്രം സൃഷ്ടിക്കും എന്നും മാധവന്‍ ബി നായര്‍ അഭിപ്രായപ്പെട്ടു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ട് പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് സെക്രട്ടറി ടോമി കോക്കാട്ട് അഭിപ്രായപ്പെട്ടു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ അമേരിക്കയിലെ മലയാളികളോടൊപ്പം തന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരുമെന്നും , ഇതൊരു ഫമിലി കണ്‍വെന്‍ഷന്‍ ആയിരിക്കുമെന്നും ഫൊക്കാനയുടെ പല കണ്‍വെന്‍ഷനുകള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള പോള്‍ കറുകപ്പള്ളില്‍ അറിയിച്ചു. ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്റണി, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയ് ചാക്കപ്പന്‍, പേട്രണ്‍ പോള്‍ കറുകപ്പള്ളി, അസോസിയേറ്റ് ട്രഷറര്‍ ഷീല ജോസഫ്, വിമെന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്സ് ,ട്രസ്ടീബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ദേവസി പാലാട്ടി ,അലക്സ് തോമസ്, ഫിലഡല്ഫിയയില്‍ നിന്നു വിന്‍സന്റ് ഇമ്മാനുവല്‍ തുടങ്ങിയവര്‍ ഫൊക്കാനയെ പ്രതിനിധീകരിച്ചും ബാലിസിന്റെ പ്രതിനിധിയായിഗ്രൂപ്പ് സെയില്‍സ് ഡയറക്ടര്‍ ജിം മറോട്ടും കരാറില്‍ ഒപ്പു വച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More