You are Here : Home / USA News

കെഎച്ച്എന്‍എ:ചിത്രാ മേനോന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സന്‍, മാലിനി നായര്‍ കോ ചെയര്‍പേഴ്‌സന്‍

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, December 19, 2018 01:44 hrs UTC

ന്യുജഴ്‌സി∙ അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019ലെ ദ്വൈവാര്‍ഷിക കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സനായി ചിത്രാ മേനോനെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. മാലിനി നായരാണ് കോ ചെയര്‍പേഴ്‌സന്‍.

നാലു പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ കലാ സാംസ്‌ക്കാരിക ആധ്യാത്മിക രംഗത്ത് സജീവമാണ് ചിത്രാ മേനോന്‍. തൃപ്പുണിത്തുറ സ്വദേശിയായ ചിത്ര ഫിസ്‌ക്‌സ് പ്രഫസറായിരുന്നുവെങ്കിലും കര്‍ണാടക സംഗീതജ്ഞ, ഭരതനാട്യ നര്‍ത്തകി എന്നീ നിലകളിലും പ്രശസ്തി നേടിയിട്ടുണ്ട്. ചെറുപ്പകാലം മുതല്‍ കേരളത്തിനകത്തും പുറത്തും നിരവധി നൃത്ത സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ചിത്ര 1970 കള്‍ മുതല്‍ ആഫ്രിക്കയിലും പിന്നീട് അമേരിക്കയിലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

15 വര്‍ഷമായി ന്യൂജഴ്‌സിയില്‍ നടക്കുന്ന വിഷു ആഘോഷങ്ങളുടെ പ്രേരണയുംമുഖ്യ സംഘാടകയുമാണ്. ഒന്നര പതിറ്റാണ്ടായി എല്ലാ വര്‍ഷവും നടത്തുന്ന തിരുവാതിര മഹോല്‍സവങ്ങളുടെ അമരക്കാരിയാണ്. കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സിയുടെ ആജീവനാന്ത അംഗവും സംഘടനയുടെ സാംസ്‌ക്കാരിക ഭാഗമായ കേരള സ്‌ക്കൂള്‍ ഓഫ് ന്യുജഴ്സിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമാണ്. കേരള ഹിന്ദൂസ് ഓഫ് ന്യൂജഴ്‌സി സ്ഥാപകാംഗവും ചിന്മയാ മിഷന്റെ സജീവ പ്രവര്‍ത്തകയും ബാലവിഹാറില്‍ മലയാളം ക്ലാസുകളുടെ ചുമതലക്കാരിയുമാണ്. മകരവിളക്ക് കാലത്ത് വീടുകളും ചിന്മയ മിഷനും കേന്ദ്രീകരിച്ച് നടക്കുന്ന അയ്യപ്പഭജനയ്ക്കും നേതൃത്വം നല്‍കുന്നു.

ന്യുജഴ്സിയിലെ പ്രശസ്തമായ സൗപര്‍ണിക ഡാന്‍സ് അക്കാദമിയുടെ ഉടമയാണ് മാലിനി നായര്‍. ഭാരതീയ കലകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം ന്ല്‍കുന്ന സ്ഥാപനമാണിത്. തിരുവനന്തപുരം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ മാലിനി നര്‍ത്തകി, ടെലിവിഷന്‍ അവതാരിക എന്നീ നിലകളില്‍ അമേരിക്കല്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. സാംസ്‌ക്കാരിക സംഘടനയായ നാമത്തിന്റെ പ്രസിഡന്റും ന്യുജഴ്സി എന്‍എസ്എസിന്റെ നിര്‍വാഹക സമിതി അംഗവുമാണ്. കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സിയുടെ അധ്യക്ഷ, കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍പ്‌ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.