ഫ്രിസ്ക്കൊ (ഡാലസ്) ∙ എൽഡറാഡൊ, ഫ്രിസ്റ്റൺ പ്രദേശങ്ങളിൽ രാവിലെ നടക്കാനിറങ്ങിയ രണ്ടു യുവതികൾക്കു നേരെ വീണ്ടും െചന്നായയുടെ (coyote) ആക്രമണം. തിങ്കളാഴാചയായിരുന്നു സംഭവം. ആക്രമണത്തിൽ രണ്ടു യുവതികൾക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവംബറിലും, ഒക്ടോബറിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടിരുന്നതായി അധികൃതർ പറഞ്ഞു.
നവംബർ 11 ന് നടക്കാനിറങ്ങിയ മറ്റൊരു യുവതിക്കു നേരെ കുതിച്ചു ചാടിയ െചന്നായ അതുവഴി വന്ന പൊലീസ് വാഹനം ഉച്ചത്തിൽ ഹോണടിച്ചു ഓടിച്ചതായി പൊലീസ് പറയുന്നു. മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ഇവർ അക്രമിക്കുന്നതിനായി ഓടിയെത്തുന്നത്. തുടർച്ചയായ ഇത്തരം സംഭവങ്ങളെ തുടർന്നു പൊലീസും അനിമൽ കൺട്രോൾ ഓഫിസേഴ്സും ഈ പ്രദേശങ്ങളിൽ പട്രോളിങ് ആരംഭിച്ചിട്ടുണ്ട്.
സമീപവാസികളുടെ ശ്രദ്ധ പൊലീസ് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. ചെന്നായയെ കണ്ടെത്തുകയാണെങ്കിൽ ഉടനെ പൊലീസിനെയോ ആനിമൽ കൺട്രോൾ ഓഫിസർമാരേയോ വിവരം അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
Comments