You are Here : Home / USA News

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് പ്രവാസി മലയാളി ഫെഡറേഷന്റെ അനുമോദനങ്ങള്‍

Text Size  

Story Dated: Thursday, October 31, 2013 06:12 hrs EDT

ന്യൂജേഴ്‌സി: നവംബര്‍ 1,2,3 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) യുടെ അഞ്ചാമത് ദേശീയ കണ്‍വന്‍ഷന്, അഖിലലോക മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) ആശംസകള്‍ അറിയിക്കുന്നതായി ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് പ്രസിഡന്റ് ഷീല ചെറു, സെക്രട്ടറി പ്രവീണ്‍ പോള്‍ , ട്രഷറര്‍ പി.പി ചെറിയാന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ചാര്‍ളി വര്‍ഗീസ് പടനിലം എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ മലയാളി മാധ്യമങ്ങളെയും അതില്‍ പ്രവര്‍ത്തിക്കുന്നവരെയും ഒരു കുടക്കീഴിലാക്കി, ഒരുമയോടും സ്വരുമയോടും കൂടിയുള്ള അവരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും, കൂടാതെ അതിന്റെ അമരക്കാരായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് മാത്യു വര്‍ഗ്ഗീസ്, സെക്രട്ടറി മധു കൊട്ടാരക്കര, ട്രഷറര്‍ സുനില്‍ തൈമറ്റം, മറ്റു കമ്മിറ്റിക്കാര്‍ എന്നിവര്‍ അവരുടെ സമയവും ഊര്‍ജ്ജവും ചിലവഴിച്ച് സംഘടനയ്ക്കുവേണ്ടി ചെയ്യുന്ന പ്രവര്‍ത്തികള്‍ പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. കാനാട്ട് പറഞ്ഞു.

 

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ഏകോപിപ്പിച്ച് അവരുടെ നന്മയ്ക്കായ് നിലകൊള്ളുന്ന പ്രവാസി മലയാളി ഫെഡറേഷന് നാളിതുവരെ അമേരിക്കന്‍ മലയാള മാധ്യമരംഗത്തുനിന്നും, ഐ.പി.സി.എന്‍.എയില്‍ നിന്നും ലഭിച്ചിട്ടുള്ള എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഫെഡറേഷന്റെ സ്‌നേഹവും കടപ്പാടും അറിയിക്കുന്നതായി വൈസ് പ്രസിഡന്റ് ഷീല ചെറു അറിയിച്ചു. ഈ വാരാന്ത്യം ന്യൂജേഴ്‌സിയില്‍ വച്ചു നടക്കുന്ന ഐ.പി.സി.എന്‍.എ കണ്‍വെന്‍ഷനില്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് പങ്കെടുക്കും. ഐ.പി.സി.എന്‍.എ കണ്‍വെന്‍ഷന്‍ ഒരു വന്‍ വിജയമാകുവാന്‍ ഇടയാകട്ടെയെന്ന് പി.എം.എഫിനുവേണ്ടി ചെയര്‍മാന്‍ ജോസ് കാനാട്ട്, വൈസ് പ്രസിഡന്റ് ഷീല ചെറു, സെക്രട്ടറി പ്രവീണ്‍ പോള്‍ , ട്രഷറര്‍ പി.പി ചെറിയാന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ചാര്‍ളി വര്‍ഗീസ് പടനിലം എന്നിവര്‍ ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More