You are Here : Home / USA News

ലൈസി അലക്‌സ്‌ ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

Text Size  

Story Dated: Thursday, October 31, 2013 06:01 hrs EDT

ന്യൂയോര്‍ക്ക്‌: നവംബര്‍ മുപ്പതാം തീയതി ഫ്‌ളോറല്‍ പാര്‍ക്കില്‍ വച്ചു നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ കണ്‍വെന്‍ഷന്റെ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണായി ലൈസി അലക്‌സിനെ തിരഞ്ഞെടുത്തു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകയും, ഗായികയും, നര്‍ത്തകിയും, ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ഭാരവാഹികളിലൊരാളുമായ ലൈസിയുടെ മികച്ച സംഘടനാപാടവം പലമേഖലകളിലും ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. അവരുടെ സംഭാവനകള്‍ ഫൊക്കാനയ്‌ക്ക്‌ എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ ന്യൂയോര്‍ക്ക്‌ റീജിയന്‍ പ്രസിഡന്റ്‌ അഡ്വ. വിനോദ്‌ കെയാര്‍ക്കെ അഭിപ്രായപ്പെട്ടു. ഈ സ്ഥാനത്തേയ്‌ക്ക്‌ തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷവതിയാണെന്നും, കണ്‍വെന്‍ഷന്‍ പരിപാടികള്‍ മനോഹരമാക്കുവാന്‍ തന്നാലാവുംവിധം പരിശ്രമിക്കുമെന്നും ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ വിമന്‍സ്‌ ഫോറത്തിന്റെ സെക്രട്ടറി കൂടിയായ ലൈസി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More