You are Here : Home / USA News

സ്‌പെല്ലിങ്‌ ബീ മത്സരം വെസ്റ്റ്‌ ചെസ്റ്ററില്‍ ; ഗണേഷ്‌ നായര്‍ കോ ഓര്‍ഡിനേറ്റര്‍

Text Size  

Story Dated: Thursday, October 31, 2013 06:00 hrs EDT

ന്യൂറോഷല്‍ : വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടിയിലും പരിസരപ്രദേശങ്ങളിലും ഉള്ള കുട്ടികള്‍ക്കായി ഒരു സ്‌പെല്ലിങ്‌ ബീ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 23 ശനിയാഴ്‌ച്ച രാവിലെ 10 മണിമുതല്‍ ഉച്ചതിരിഞ്ഞ്‌ 1 മണിവരെ യോങ്കേഴ്‌സിലുള്ള 54 യോങ്കേഴ്‌സ്‌ ടെറസ്സില്‍ വച്ചാണ്‌ പരിപാടികള്‍ നടക്കുക. മലയാളി വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ്‌ ഭാഷയിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ്‌ ഈ മത്സരം ക്രമീകരിച്ചിരിക്കുന്നത്‌. 7,8,9 ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമാത്രമാണ്‌ ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുള്ളത്‌. മത്സരത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ westchestermalayaleeassociation@gmail.com; ganeshgnair@gmail.com; എന്നീ ഇമെയിലുകളില്‍ നവംബര്‍ 20നു മുമ്പായി ബന്ധപ്പെടേണ്ടതാണ്‌.

 

സ്‌പെല്ലിങ്‌ ബീ മത്സരങ്ങളുടെ കോ ഓര്‍ഡിനേറ്ററായി ഗണേഷ്‌ നായരെ തിരഞ്ഞെടുത്തിട്ടുണ്ട്‌. നിലവില്‍ ഫൊക്കാന ട്രസ്റ്റിബോര്‍ഡ്‌ സെക്രട്ടറി, കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഗണേഷ്‌ നായര്‍ക്ക്‌ ഫൊക്കാനയിലും, കെ.എച്‌.എന്‍.എയിലും സ്‌പെല്ലിങ്‌ ബീ മത്സരങ്ങള്‍ നടത്തി അനുഭവസമ്പത്തുള്ളയാളാണ്‌. ഗണേഷിനെപ്പോലെ കഴിവുള്ള ഒരാളെ ഈ സ്ഥാനത്തേയ്‌ക്ക്‌ ലഭിച്ചത്‌ എന്തുകൊണ്ടും ഈ മത്സരം ഒരു വന്‍ വിജയമായിത്തീരുവാന്‍ ഇടയാക്കുമെന്ന്‌ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, വൈസ്‌ പ്രസിഡന്റ്‌ രാജന്‍ ടി. ജേക്കബ്‌, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More