You are Here : Home / USA News

സിറോ മലബാര്‍ കണ്‍വന്‍ഷന്‍; ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ കിക്കോഫ് നടത്തി

Text Size  

Story Dated: Saturday, December 01, 2018 03:09 hrs UTC

ഓസ്റ്റിൻ ∙ അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണില്‍ നടക്കുന്ന സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയിലെ റജിസ്‌ട്രേഷന്‍ കിക്കോഫ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു.

ഓസ്റ്റിന്‍ ഇടവക ചെറുപ്പക്കാരായ കുടുംബങ്ങളെ കൊണ്ടു സമ്പന്നമാണെന്നും സിറോ മലബാര്‍ സഭയുടെ ഭാവി യുവജനങ്ങളിലാണെന്നും കണ്‍വന്‍ഷന്റെ യഥാര്‍ഥ പ്രയോജകര്‍ ഇവരാണെന്നും മാര്‍ അങ്ങാടിയത്ത് റജിസ്‌ട്രേഷന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. കണ്‍വന്‍ഷന്റെ പ്രധാന സ്‌പോണ്‍സറായി മുന്നോട്ടു വന്ന ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കനില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ് ചെക്ക് സ്വീകരിച്ചു.

കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെപ്പറ്റി കണ്‍വന്‍ഷന്‍ കണ്‍വീനറും ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന വികാരിയുമായ ഫാദർ കുര്യന്‍ നെടുവേലിചാലുങ്കല്‍ വിശദീകരിച്ചു. പുതിയ ഇടവകയായതു കൊണ്ട് ഓസ്റ്റിനിലുള്ളവര്‍ ഇതുവരെ കണ്‍വന്‍ഷനുകളിലൊന്നും സംബന്ധിച്ചിട്ടില്ലെന്നും ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ നൂറു ശതമാനം പങ്കാളിത്തം ഉറപ്പാക്കുമെന്നും ഇടവക വികാരി ഫാദർ ഡൊമിന്ക് പെരുനിലം പറഞ്ഞു.

By: Martin Vilangolil

കെ.വി.മാണി ആന്‍ഡ് സീന ആദ്യ റജിസ്‌ട്രേഷനും ജോര്‍ജ് പാറക്കല്‍ ആദ്യ റാഫിള്‍ ടിക്കറ്റും സ്വീകരിച്ചു. ട്രസ്റ്റി സണ്ണി തോമസ് സ്വാഗതം ആശംസിച്ചു. കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണിലെ സംഘാടക സമിതിയില്‍ നിന്ന് അലക്‌സാണ്ടര്‍ കുടക്കച്ചിറ, ബാബു മാത്യു, ജിജി ഓലിക്കന്‍, ആന്റണി ചേറു, ജേക്കബ് ജോസഫ്, ബിജു ജോര്‍ജ്, വിനോയി കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കണ്‍വന്‍ഷന്‍ ലോക്കല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ.അനീഷ് ജോര്‍ജ് (ട്രസ്റ്റി) സണ്ണി തോമസ് (ട്രസ്റ്റി), സിജോ വടക്കന്‍, കെവിന്‍ തോമസ്, അനൂപ് ജോസഫ്, സിബി പാങ്ങോട്ടില്‍, അജിത് വര്‍ഗീസ്, ജിബി പാറക്കല്‍, എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സണ്ണി ടോം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.