You are Here : Home / USA News

കുടുംബ ജീവിതം അഭിനയമായിരിക്കരുത്; അനുഭവമായിരിക്കണം: സുബി പളളിക്കല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 30, 2013 07:30 hrs EDT

മസ്‌കിറ്റ് (ഡാലസ്) : ദൈവീക പദ്ധതിയില്‍ മനുഷ്യന് വാഗ്ദാനം ചെയ്തിരിക്കുന്ന പരമ പ്രധാനമായ വരദാനമാണ് കുടുംബം. ക്രിസ്തീയ പ്രമാണങ്ങള്‍ക്കും, പാരമ്പര്യങ്ങള്‍ക്കും വിധേയമായി കുടുംബ ജീവിതം ആരംഭിക്കണമെങ്കില്‍ തക്കതായ ഒരു ഇണയെ കണ്ടത്തേണ്ടത് നാം തന്നെയാണ്. എന്നാലതു പൂര്‍ണമായും ദൈവീക ദാനമാണെന്നുളള യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. ഭാര്യ- ഭര്‍തൃബന്ധത്തില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ അതു കണ്ടെത്തി പരിഹരിക്കുന്നതിനും, പരസ്പരം പൂരകങ്ങളായി പ്രവര്‍ത്തിക്കുന്നതിനും തയാറാകുമ്പോള്‍ മാത്രമാണ് സ്വര്‍ഗ്ഗം വിഭാവനം ചെയ്യുന്ന ഒരു കുടുംബ സന്തോഷം ഭൂമിയില്‍ അനുഭവ വേദ്യമായി തീരുന്നത്.

അഭ്രപാളികളിലോ, മിനി സ്‌ക്രീനിലോ ഒന്നോ രണ്ടോ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സിനിമകളില്‍ നാം ദര്‍ശിക്കുന്ന മനോഹര കുടുംബ ബന്ധങ്ങളെക്കുറിച്ചുളള കഥകള്‍ കനത്ത പ്രതിഫം വാങ്ങി നടത്തുന്ന അഭിനയം മാത്രമാണ്.യഥാര്‍ത്ഥ കുടുംബ ജീവിതമെന്നത് അത്തരത്തിലുളള ഒരഭിനയമായി മാത്രം അധഃപതിക്കുവാന്‍ അനുവദിക്കരുത്. സുഖദുഃഖ സമ്മിശ്ര അനുഭവങ്ങളെ തോളോടുതോള്‍ ചേര്‍ത്ത് ധീരതയോടെ തരണം ചെയ്യുമ്പോള്‍ മാത്രമാണ് ഉലയില്‍ കാച്ചി പഴുപ്പിച്ച് മാലിന്യങ്ങള്‍ പരിപൂര്‍ണമായും നീക്കം ചെയ്ത് പുറത്തുവരുന്ന, തനി തങ്കത്തേക്കാള്‍ ശുദ്ധവും, നിര്‍മ്മലവുമായ കുടുംബം വാര്‍ത്തെടുക്കുവാന്‍ നമുക്കു സാധിക്കുന്നത്. മര്‍ത്തോമ്മാ സഭ കുടുംബ പ്രതിഷ്ഠാ ദിനമായി വേര്‍തിരിച്ച ഒക്‌ടോബര്‍ 27 ഞായറാഴ്ച ഡാലസ് സെന്റ് പോള്‍സ് മര്‍ത്തോമ ദേവാലയത്തില്‍ വചന ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിചേര്‍ന്ന മര്‍ത്തോമ്മാ സഭയിലെ കണ്‍വന്‍ഷന്‍ പ്രാസംഗികനും, വാഗ്മിയുമായ സുബി. ഞായറാഴ്ച രാവിലെ ആരംഭിച്ച കുര്‍ബാനക്കുശേഷം യുവജന സഖ്യം നടത്തിയ ത്രിദിന സുവിശേഷ യോഗങ്ങളുടെ സമാപന സമ്മേളനവും നടന്നു.

 

ഇടവക വികാരി റവ. ഒ.സി. കുര്യന്‍ സ്വാഗതമാശംസിച്ചു. ധ്യാന പ്രസംഗത്തിന് സുബി പളളിക്കല്‍ നേതൃത്വം നല്‍കി. യുവജന സഖ്യം ശാഖ സെക്രട്ടറി വിനോദ് ചെറിയാന്‍ കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച ഭദ്രാസന യുവജന സഖ്യം ട്രഷറര്‍ ബാബു പി. സൈമണ്‍, ശാഖ വൈസ് പ്രസിഡന്റ് സിബു ജോസഫ്, ട്രഷറര്‍ എബ്രഹാം കോശി, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. ഗാന ശുശ്രൂഷ നിര്‍വഹിച്ച പ്രിന്‍സ് ഓഫ് ഗ്ലോറി, ഇടവക ഗായക സംഘങ്ങള്‍ എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More