You are Here : Home / USA News

മുഖ്യമന്ത്രിക്ക്‌ നേരേയുള്ള ആക്രമണം: ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രതിക്ഷേധിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 30, 2013 07:17 hrs EDT

ഷിക്കാഗോ: സാക്ഷരതയിലും പൊതുജീവിതത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുമ്പന്തിയില്‍ നില്‍ക്കുന്ന കേരള സംസ്ഥാനത്തിലെ മുഖ്യമന്ത്രിയുടെ മേല്‍ അടുത്തകാലത്ത്‌ നടന്ന ആക്രമങ്ങളില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രതിക്ഷേധം രേഖപ്പെടുത്തി. സാക്ഷരകേരളത്തിലെ ഒരു ജനകീയ നേതാവിന്റെ മേലും ഇത്തരത്തിലുള്ള മനുഷ്യത്വരഹിതവും ഹീനവുമായ അക്രമങ്ങള്‍ നടക്കുവാന്‍ പാടുള്ളതല്ല. ഇത്തരം സംഭവങ്ങള്‍ പ്രവാസി മലയാളികള്‍ക്ക്‌ വളരെയേറെ നാണക്കേട്‌ വരുത്തിത്തീര്‍ക്കുന്ന സംഭവങ്ങളാണെന്ന്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം വിലയിരുത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വെച്ച്‌ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ അവതരിപ്പിച്ച പ്രതിക്ഷേധ പ്രമേയം പൊതുയോഗം ഐക്യകണ്‌ഠ്യേന പാസാക്കുകയും ചെയ്‌തു. സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More