You are Here : Home / USA News

നാഷണൽ അസോസിയേഷൻ ഒഫ്‌ ഇന്ത്യൻ നഴ്സസ്‌ ഇൻ അമേരിക്കയുടെ സമ്മേളനം ഡാലസിൽ

Text Size  

Story Dated: Sunday, September 30, 2018 05:53 hrs UTC

ഡാലസ് ∙ അമേരിക്കയിലെ പ്രവാസി നഴ്‌സുമാരുടെ എല്ലാ സംഘടനകളുടെയും അംബ്രല്ലാ ഓർഗനൈസേഷൻ ആയ നാഷണൽ അസോസിയേഷൻ ഒഫ്‌ ഇന്ത്യൻ നഴ്സസ്‌ ഇൻ അമേരിക്ക (NAINA) യുടെ ആറാമതു ദ്വൈവൽസര സമ്മേളനം ഈ വർഷം ഡാലസിൽ നടക്കും.

നൈനയുടെ ശക്തമായ ചാപ്റ്ററുകളിലൊന്നായ ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ ഓഫ്‌ നോർത്ത്‌ ടെക്‌സാസ് (IANA-NT) ആണു ബയനിയല്‍ കോൻഫറൻസിന്റെ ആതിഥേയർ. 2018 ഒക്റ്റോബർ 26, 27 തിയതികളിൽ നടക്കുന്ന കോൺഫറൻസിന് ഡാലസിലുള്ള ഏട്രിയം ഹോട്ടൽ വേദിയാവും. കോൺഫറൻസിൽ വിവിധ പ്രൊഫഷണൽ, എഡ്യൂക്കേഷൻ പരിപാടികൾ നഴ്‌സുമാർക്കായി സംഘടിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി റജിസ്റ്റർ ചെയ്ത നിരവധി ഇന്ത്യൻ നഴ്സുമാർ കോൺഫറൻസിൽ പങ്കെടുക്കും.

‘Excellence through Advocacy: Engage, Transform, Translate’ എന്നതാണു കോൺഫറൻസിന്റെ മുഖ്യ തീം. പരിപാടിയിൽ അമേരിക്കൻ നഴ്സിംഗ്‌ രംഗത്തെ ഒട്ടനവധി പ്രഭാഷകരും അധ്യാപകരും പങ്കെടുക്കും. കൺവൻഷന്റെ സമാപന ദിനമായ ഒക്ടോബർ 27 ലെ സായാഹ്നത്തിൽ നഴ്‌സുമാരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ഗാല ഡിന്നർ ബാൻക്വറ്റ്‌ ഇർവിങ്ങിലൂള്ള എസ്‌എൽപിഎസ്‌ കൺവൻഷൻ സെന്ററിൽ നടക്കും. ഡാലസിലെ പ്രമുഖ ഇന്ത്യൻ മ്യൂസിക്‌ ബാൻഡായ ഫൈവ്‌ ഓഫ്‌ എയ്റ്റ്‌ത്ത് അവതരിപ്പിക്കുന്ന ഗാനമേള ഗാല നൈറ്റിൽ മുഖ്യ ആകർഷണമാകും.

നൈനാ ബൈനീയൽ കോൻഫറൻസിന്റെ കിക്കോഫ്‌ സെപ്‌റ്റംബർ 16 നു കരോൾട്ടനിൽ നടന്നു. പരിപാടിയിൽ ഇന്ത്യൻ നഴ്സസ്‌ ഇൻ അമേരിക്ക-നോർത്ത് ടെക്‌സാസ് പ്രസിഡന്റ് ഹരിദാസ്‌ തങ്കപ്പൻ അധ്യക്ഷനായിരുന്നു. പരിപാടി വിജയമാക്കാൻ എല്ലാ നഴ്‌സുമാരോടും അനുബന്ധ സംഘടനകളോടും അദ്ദേഹം അഭ്യർഥിച്ചു. നൈന നാഷണൽ പ്രസിഡന്റ്‌ ജാക്കി മൈക്കിൾ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിന്റെ ഹോസ്റ്റിംഗ്‌ ചാപ്റ്റർ കൺവീനർ മഹേഷ്‌ പിള്ള കോൺഫറൻസിനെപ്പറ്റി വിശദീകരിക്കുകയും ഉണ്ടായി.

ടെക്‌സാസിലെ തന്നെ മറ്റൊരു ശക്തമായ ചാപ്റ്ററായ ഹൂസ്റ്റൺ -ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ്‌ ഗ്രേറ്റർ ഹൂസ്റ്റൺ (INAGH) പ്രസിഡന്റ് അക്കമ്മ കല്ലേൽ കോൺഫറൻസ് വിജയത്തിനായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ഡാലസിലെ എല്ലാ ഇന്ത്യൻ സംഘടനകളുടെയും ഇന്ത്യൻ സമൂഹത്തിന്റെയും സാന്നിധ്യം ഡിന്നർ നൈറ്റിലുണ്ടാവണം എന്ന് സമ്മേളനത്തിന്റെ ആതിഥേയരായ ഇന്ത്യൻ നഴ്സസ്‌ ഇൻ അമേരിക്ക-നോർത്ത് ടെക്‌സാസിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പനും കൺവീനർ മഹേഷ് പിള്ളയും അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്കും റജിസ്ടേഷനും www.nainausa.com എന്ന് വെബ്സൈറ്റ്‌ സന്ദർശിക്കുക.

By: മാർട്ടിൻ വിലങ്ങോലിൽ

By:

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.