You are Here : Home / USA News

പി.സി.എന്‍.എ.കെ ലോക്കല്‍ കമ്മറ്റി തിരഞ്ഞെടുപ്പ് സൗത്ത് ഫ്‌ളോറിഡയില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, September 07, 2018 10:45 hrs UTC

ഫ്‌ളോറിഡ: 2019 ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ ലോക്കല്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 15 ശനിയാഴ്ച വൈകിട്ട് 7ന് ഐ.പി.സി സൗത്ത് ഫ്‌ളോറിഡ സഭയില്‍ (I P C South Florida, 6180 N W 11 th tSreet,Sunrise Florida) നടത്തപ്പെടും. വിവിധ പെന്തക്കോസ്ത് സഭകളുടെ ശുശ്രുഷകന്മാരും വിശ്വാസികളും യോഗത്തില്‍ സംബദ്ധിക്കണമെന്ന് നാഷണല്‍ കണ്‍വീനര്‍ റവ. കെ.സി.ജോണ്‍ അറിയിച്ചു. പാസ്റ്റര്‍ കെ.സി.ജോണ്‍ ഫ്‌ളോറിഡ (നാഷണല്‍ കണ്‍വീനര്‍), വിജു തോമസ് ഡാളസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് കാനഡ, (നാഷണല്‍ ട്രഷറര്‍), ഇവാ. ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം ഒര്‍ലാന്റോ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോണ്‍ഫറന്‍സിനു നേതൃത്വം നല്കുന്നത്. വാര്‍ത്ത: കുര്യന്‍ സഖറിയ (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.