You are Here : Home / USA News

ജോസഫ്‌ രാജന്‌ രാജകീയ യാത്രാമൊഴി

Text Size  

Story Dated: Thursday, October 24, 2013 10:25 hrs UTC

ഡാലസ്‌: ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ പ്രസിഡന്റും, മുന്‍ കേരള അസോസിയേഷന്‍ പ്രസിഡന്റും, ഇര്‍വിംഗിലെ എബനേസര്‍ ഐ.പി.സി ചര്‍ച്ച്‌ അംഗവും, പെന്തക്കോസ്‌ത്‌ ഗോളത്തിലെ അതുല്യ പ്രതിഭയുമായിരുന്ന ജോസഫ്‌ രാജന്‍ അനേകരുടെ മനസ്സില്‍ ജീവിക്കുന്ന ഒരു ഓര്‍മ്മയായി. കോപ്പല്‍ സിറ്റിയിലെ മനോഹരമായ റോളിങ്‌ ഓക്‌സ്‌ ശ്‌മശാനത്തില്‍ ഭാര്യ ഏലിയാമ്മ രാജനും, മക്കളും, പാസ്റ്റര്‍മാരും, ബന്ധുക്കളും സുഹൃത്തുക്കളും, സംഘടനാ നേതാക്കന്മാരുമടങ്ങുന്ന ആത്മീയ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകളുടെയും ആത്മീയ ഗാനങ്ങളുടെയും സമ്മിശ്രസമ്മേളനത്തില്‍ പാസ്റ്റര്‍ ഡോ. ബേബി വര്‍ഗീസ്‌ മൃതദേഹ സംസ്‌കാര ചടങ്ങുകള്‍ക്ക്‌ നേതൃത്വം വഹിച്ചു. കഴിഞ്ഞ 66 വര്‍ഷം തന്റെ ജീവിതത്തിലൂടെ അനേകര്‍ക്ക്‌ സഹായകവും സമാധാനവുമായിരുന്ന്‌ ശ്രീ. രാജന്‍ തന്റെ സഭയ്‌ക്ക്‌ ചെയ്‌ത സംഭാവനകള്‍ സ്‌തുത്യര്‍ഹമായിരുന്നെന്ന്‌ പാസ്റ്റര്‍ ബേബി വര്‍ഗീസ്‌ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വേള്‍ഡ്‌ മലയാളി കൗണ്‍സിലിനുവേണ്ടി റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ പി.സി മാത്യു, കേരള അസോസിയേഷനുവേണ്ടി ബാബു മാത്യു, ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയ്‌ക്കുവേണ്ടി തോമസ്‌ ചെള്ളേത്ത്‌ എന്നിവര്‍ അനുശോചനമര്‍പ്പിച്ചു.

 

വാലി റാഞ്ച്‌ ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ചിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തില്‍ പാസ്റ്റര്‍ ജോയി ഉമ്മന്റെ അധ്യക്ഷതയില്‍ നടന്ന സന്ദര്‍ശന യോഗത്തില്‍ റവ. ജോസഫ്‌ കെ. ജോസഫ്‌, ജോര്‍ജ്ജ്‌ കെ. വര്‍ഗീസ്‌, പാസ്റ്റര്‍ റെഗീ ജേക്കബ്‌, റവ. കെ.എം. ജോണ്‍ , റവ. രാജന്‍ എം. ഫിലിപ്പ്‌, റവ. ജോണ്‍ തോമസ്‌, റവ. ടി. തോമസ്‌, റവ. ഡോ. ജോണ്‍സണ്‍ ഡാനിയേല്‍ , ഡോ. ജോണ്‍സണ്‍ വര്‍ക്കി, റവ. ബിജു വടക്കേക്കുറ്റ്‌, റവ. മണ്ണില്‍ ഏബ്രഹാം, റവ. റജി യോഹന്നാന്‍ മുതലായവര്‍ അനുശോചന പ്രസംഗം നടത്തി. ഡാലസ്സില്‍ നിന്നുമാത്രമല്ല അമേരിക്കയുടെ എല്ലാഭാഗങ്ങളില്‍ നിന്നും കടന്നുവന്ന സുഹൃത്തുക്കളും, സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുത്ത സംസ്‌കാര ശുശ്രൂഷകള്‍ ധന്യവും, അവിസ്‌മരണീയവുമായെന്ന്‌ ബന്ധുവും, ഡാലസ്സിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാത്യു വെട്ടിക്കാട്ട്‌ (റോയല്‍ മാത്യു) പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.