You are Here : Home / USA News

ഫോമ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 26ന്‌

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, October 17, 2013 12:06 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടന ഫോമയുടെ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 26 ശനിയാഴ്‌ച യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറി ഓഡിറ്റോറിയത്തില്‍ (1500 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂ, യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌ 10710) വെച്ച്‌ അതിവിപുലമായി കൊണ്ടാടുന്നു. ഫോമ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു മുഖ്യാതിഥിയായിരിക്കും. ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വിഭവസമൃദ്ധമായ സദ്യ, അംഗ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നൃത്തനൃത്യങ്ങള്‍, ഗാനമേള, മികിക്രി തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്‌. ഫോമ ദേശീയ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ഫോമ 2014 ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌, കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ ജോണ്‍ സി. വര്‍ഗീസ്‌ (സലിം), കണ്‍വന്‍ഷന്‍ അഡ്‌വൈസറി ബോര്‍ഡ്‌ മെംബര്‍ തോമസ്‌ കോശി, ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ്‌ റ്റി. ഉമ്മന്‍ എന്നിവര്‍ പങ്കെടുക്കും. 2014ല്‍ ഫിലഡല്‍ഫിയയില്‍ നടക്കുന്ന ഫോമ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‍ കിക്ക്‌ ഓഫ്‌ തദവസരത്തില്‍ നടക്കുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.