You are Here : Home / USA News

പ്രെയിസ്‌ ആന്‍ഡ്‌ വര്‍ഷിപ്പ്‌ മ്യൂസിക്കല്‍ ഈവനിംഗ്‌ ഒക്‌ടോബര്‍ 12-ന്‌ ന്യൂയോര്‍ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 09, 2013 10:28 hrs UTC

ന്യൂയോര്‍ക്ക്‌: ഓള്‍ സെയിന്റ്‌സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ പ്രെയിസ്‌ ആന്‍ഡ്‌ വര്‍ഷിപ്പ്‌ മ്യൂസിക്കല്‍ ഈവനിംഗ്‌ നടത്തപ്പെടുന്നു. ഒക്‌ടോബര്‍ 12-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5.30-ന്‌ ഓള്‍ സെയിന്റ്‌സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌ ഹാളില്‍ വെച്ചാണ്‌ (182 Ridge Road, Valley Cottage, Newyork- 10989) മ്യൂസിക്കല്‍ പരിപാടി അരങ്ങേറുന്നത്‌. പ്രസിദ്ധ ഇവാഞ്ചലിസ്റ്റും ഗായകനും, ഗാനരചയിതാവും, ഗാന സംവിധായകനുമായ സാബു ലൂയീസാണ്‌ മറ്റ്‌ നിരവധി ഗായകര്‍ക്കൊപ്പം മ്യൂസിക്‌ ഈവനിംഗിന്‌ നേതൃത്വം നല്‍കുന്നത്‌. പ്രവേശനം സൗജന്യമായി നടത്തുന്ന ഈ ഗാനശുശ്രൂഷയിലേക്ക്‌ സംഘാടകര്‍ ഏവരേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. മോഡയില്‍ ഫിലിപ്പ്‌ (267 565 0335), റവ. വര്‍ഗീസ്‌ ഇ. മാത്യു (914 376 2858), റവ.ഡോ. ജേക്കബ്‌ ഫിലിപ്പ്‌ (845 268 9542), ഡോ. ഈശോ മാത്യു (914 620 5252), ജേക്കബ്‌ ജോര്‍ജ്‌ (845 290 0406), രാജന്‍ മാത്യു മോഡയില്‍ (201 674 7492).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.