You are Here : Home / USA News

ഓര്‍മ്മ പൊന്നോണം 2013

Text Size  

Story Dated: Friday, October 04, 2013 05:27 hrs EDT

ഷിബു കിഴക്കേക്കുറ്റ്‌

 

ടൊറന്റോ, കാനഡ: ഓര്‍മ്മയുടെ (ഒന്റാരിയോ റീജിയനല്‍ മലയാളി അസ്സോസിയേഷന്‍) ആഭിമുഖ്യത്തിലുള്ള ഓണാഘോഷം `ഓര്‍മ്മ പൊന്നോണം 2013' സെപ്‌റ്റംബര്‍ 28 ശനിയാഴ്‌ച്ച രാവിലെ 10.30 മുതല്‍ വൈകിട്ട്‌ 5 വരെ മിസ്സിസ്സാഗ വൈല്‍ഡ്‌വുഡ്‌ പാര്‍ക്കില്‍ നടന്നു. അത്തപ്പൂക്കളം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകയികപരിപടികള്‍ ,സ്‌ത്രീകളുടെ തിരുവാതിര എന്നിവ ആഘോഷങ്ങല്‍ക്കു മോടികൂട്ടി. തുടര്‍ന്ന്‌ വിഭവസമൃദ്ധമായ ഓണസദ്യ, മാവേലിയുടെ സന്ദര്‍ശനം എന്നിവ നടന്നു. മുഖ്യ ആകര്‍ഷണമായ ആവേശകരമായ വടം വലി മത്സരത്തില്‍ ബിജു കിഴക്കെപുറത്ത്‌ ക്യാപ്‌ടനായ കോട്ടയം ബ്രദേര്‍സ്‌ വിജയികളായി. സമാപനച്ചടങ്ങില്‍ മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി ശ്രി ദിവകരാന്‍ നമ്പൂതിരി ഓണസന്ദേശം നല്‌കി , ഓര്‍മ്മ പ്രസിഡന്റ്‌ ജോണി ജോസഫ്‌ ,സെക്രട്ടറി റിന്റോ മാത്യു , ജിന്‍സ്‌ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഓണാഘോഷങ്ങള്‍ക്കു അജു ഫിലിപ്പ്‌ , ബിനു വര്‍ഗീസ്‌ , സിബി മാത്യു , ടോം ജെയിംസ്‌ എന്നിവര്‍ നേതൃതം നല്‌കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More