You are Here : Home / USA News

കൈരളി കപ്പ്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്‌സ് ക്ലബ് ചാമ്പ്യന്മാരായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, September 27, 2013 02:53 hrs UTC

ന്യൂയോര്‍ക്ക്: 26മത് കൈരളി കപ്പ് സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ കരുത്തരായ എഫ്.സി. ബ്രേവ്ഹാര്‍ട്‌സിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് ചാമ്പ്യന്മാരായി. വാശിയേറിയ മത്സരത്തില്‍ ഇരു ടീമുകളിലേയും ഗോളടിക്കാനുള്ള ശ്രമങ്ങള്‍ വിഭലമായപ്പോള്‍ പെനാല്‍റ്റി ഷൂട്ടിലൂടെയാണ് ചാമ്പ്യന്മാരായത്.  ജെസ്സ് മാത്യു, ടോണി ജോയി, ജോഷ്വ മാത്യു എന്നിവര്‍ എഫ്.സി. ബ്രേവ്ഹാര്‍ട്‌സിന്റെ പ്രതിരോധനിരയെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍, ലിജോ കള്ളിക്കാട്, സാക്ക് മത്തായി, ബെന്നി മാത്യു എന്നിവര്‍ മധ്യനിരയില്‍ മിടുക്കു കാട്ടി. നെവീന്‍ നമ്പ്യാര്‍, ബിജി ജേക്കബ്, റ്റിറ്റു വര്‍ഗീസ്, സിംഗ് നായര്‍ എന്നിവര്‍ കരുത്തുറ്റ പ്രതിരോധം തീര്‍ത്ത മത്സരത്തില്‍ ഗോള്‍ കീപ്പര്‍ ബാബു വര്‍ഗീസിന്റെ അത്യുഗ്രന്‍ പ്രകടനം എഫ്.സി. ബ്രേവ്ഹാര്‍ട്‌സിനെ വെള്ളം കുടിപ്പിച്ചു. ഫൈനലിനു മുമ്പ് നടന്ന കുട്ടികളുടെ സൗഹൃദമത്സരത്തില്‍ വിവിധ പ്രായത്തിലുള്ള 100ല്‍ പരം കുട്ടികള്‍ 8 ടീമുകളിലായി മത്സരിച്ചു. കുട്ടികളുടെ പ്രദര്‍ശന മത്സരത്തില്‍ രാജു പറമ്പില്‍, ജോണ്‍ കോരോത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഫൈനല്‍ മത്സരത്തിന്റെ കിക്കോഫ് ക്ലബ് പ്രസിഡന്റ് ഈപ്പന്‍ ചാക്കോയുടെ അധ്യക്ഷതയില്‍ സ്‌റ്റേറ്റ് അസംബ്ലിമാന്‍ ഡേവിഡ് വെപ്രിന്‍ നിര്‍വ്വഹിച്ചു. ചഥങടഇയുടെ ക്യാപ്റ്റന്‍ സിംഗ് നായര്‍ സിറ്റി കൗണ്‍സില്‍മാന്‍ ഡേവിഡ് വെപ്രിന്‍, മുഖ്യ സ്‌പോണ്‍സര്‍ അക്കാമെക്‌സ് ഇന്‍ഡസ്ട്രീസ് ഉടമ ടി.എസ്. ജോണ്‍ അക്കാമ്മ ജോണ്‍ എന്നിവരില്‍ നിന്ന് കൈരളി കപ്പ് ഏറ്റുവാങ്ങി. ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി ചഥങടഇയുടെ ജെസ്സ് മാത്യുവിന് സമ്മാനിച്ചു. ടൂര്‍ണ്ണമെന്റിലെ നല്ല പ്രതിരോധ കളിക്കാരനുള്ള ട്രോഫി ഈസ്റ്റ് കോസ്റ്റ് ക്യാപിറ്റല്‍ ഉടമ തോമസ് മാത്യു ചഥങടഇയുടെ നെവീന്‍ നമ്പ്യാര്‍ക്ക് സമ്മാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.