You are Here : Home / USA News

ന്യൂയോര്‍ക്കിലെ പ്രജകളെ കാണാന്‍ മഹാബലി എഴുന്നെള്ളുന്നു

Text Size  

Story Dated: Monday, September 16, 2013 10:53 hrs UTC

അനിയന്‍ ജോര്‍ജ്ജ്‌

ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ ഏരിയായിലെ മലയാളികള്‍ അത്തപ്പൂവിട്ട്‌, ഓണക്കാഴ്‌ചയുമായി മാവേലിമന്നനെ വരവേല്‍ക്കുവാന്‍ സെപ്‌തംബര്‍ 28 ശനിയാഴ്‌ച ലോംഗ്‌ ഐലന്റില്‍ ഒത്തുകൂടുന്നു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ലോംഗ്‌ ഐലന്റിന്റെ ആഭിമുഖ്യത്തില്‍ നാസൗ കൗണ്ടി ലെജിസ്ലെറ്റീവ്‌ കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്‌തംബര്‍ 28 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കുമെന്ന്‌ പ്രസിഡന്റ്‌ തോമസ്‌ ജോര്‍ജ്ജ്‌ അറിയിച്ചു. തുടര്‍ന്ന്‌ താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ മഹാബലിത്തമ്പുരാനെ എതിരേല്‍ക്കും. ഫോമ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, നാസൗ കൗണ്ടി എക്‌സിക്യൂട്ടീവ്‌ എഡ്വേര്‍ഡ്‌ മംഗാനോ, അസംബ്ലി വുമന്‍ മിഷേല്‍, ലെജിസ്ലേറ്റര്‍മാരായ റിച്ചാര്‍ഡ്‌, ജൂലിയോ, ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ ജോര്‍ജ്‌ തോമസ്‌ തുടങ്ങിയവര്‍ ഓണാശംസകള്‍ നല്‍കും. ലോംഗ്‌ ഐലന്റിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികള്‍ക്കായി ഒരുക്കുന്ന ഈ ഓണാഘോഷ ചടങ്ങിലേക്ക്‌ കണ്‍വീനര്‍ ബെഞ്ചമിന്‍ ജോര്‍ജ്‌, തോമസ്‌ ജോര്‍ജ്‌ (പ്രസിഡന്റ്‌) 631 462 1648, വര്‍ഗീസ്‌ (സെക്രട്ടറി) 516 302 3563, സാബു ലൂക്കോസ്‌ (വൈസ്‌ പ്രസിഡന്റ്‌) 516 902 4300, ബേബി കുരിയാക്കോസ്‌ (ട്രഷറര്‍ ) എന്നിവര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.