You are Here : Home / USA News

സുവിശേഷ പ്രസംഗകന്‍ യു.റ്റി. ജോര്‍ജ്‌ ആഗസ്റ്റ്‌ 2-ന്‌ യോങ്കേഴ്‌സില്‍ പ്രസംഗിക്കുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, July 28, 2013 12:07 hrs UTC

ന്യൂയോര്‍ക്ക്‌: പ്രമുഖ സുവിശേഷ പ്രസംഗകന്‍ യു.റ്റി. ജോര്‍ജ്‌ ആഗസ്റ്റ്‌ 2 വെള്ളിയാഴ്‌ച വൈകുന്നേരം6:30-ന്‌ യോങ്കേഴ്‌സ്‌ സെന്റ്‌ ജോണ്‍സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ (100 അണ്ടര്‍ഹില്‍ സ്‌ട്രീറ്റ്‌, യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌ 10710) വെച്ച്‌ നടത്തപ്പെടുന്ന സുവിശേഷ യോഗത്തില്‍ പ്രസംഗിക്കുന്നു. റോക്ക്‌ലാന്റ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലാണ്‌ ഈ വചന ശുശ്രൂഷനടത്തപ്പെടുന്നത്‌. `അവരവര്‍ നില്‍ക്കുന്ന സഭയില്‍ നിന്നുകൊണ്ട്‌ മതം മാറാതെ ആത്മീയ ഉണര്‍വില്‍ജീവിക്കുവാന്‍' തിരുവചന സത്യങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഈ യോഗത്തിലേക്ക്‌ പ്രാര്‍ത്ഥനയോടെകടന്നുവരുവാന്‍ ജാതിമതഭേദമന്യേ ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായിസംഘാടകര്‍ അറിയിച്ചു. യോഗത്തോടനുബന്ധിച്ച്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌, റോക്ക്‌ലാന്റ്‌ നയിക്കുന്ന ക്രിസ്‌തീയ ഗാനശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്‌. പ്രസിദ്ധ സുവിശേഷകന്‍ പ്രൊഫ. എം.വൈ. യോഹന്നാന്‍ (റിട്ട. പ്രിന്‍സിപ്പാള്‍, സെന്റ്‌ പീറ്റേഴ്‌സ്‌കോളേജ്‌, കോലഞ്ചേരി) നയിക്കുന്ന ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിലെ സുവിശേഷകനാണ്‌യു.റ്റി. ജോര്‍ജ്‌. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ്‌ മുന്‍ ഡപ്യൂട്ടി ചീഫ്‌ എഞ്ചിനീയറായ ഇദ്ദേഹംഎറണാകുളം ജില്ലയിലെ തിരുവാങ്കുളം സ്വദേശിയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബെന്നി തോമസ്‌ 914 514 0813, കൊച്ചു ഗീവര്‍ഗീസ്‌ 845 356 1307, ബേബി വര്‍ഗീസ്‌ 845 268 0338. ഏലിയാസ്‌ ടി. വര്‍ക്കി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.