You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി പിക്‌നിക്ക്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 22, 2013 10:55 hrs EDT

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്‌കാരിക -ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി 2013 -ലെ പിക്‌നിക്ക്‌ ഗംഭീരമായി ആഘോഷിച്ചു. ഹണ്ടിംഗ്‌ടണ്‍ വാലിയിലെ ലോറിമല്‍ പാര്‍ക്കിലായിരുന്നു ഇത്തവണത്തെ പിക്‌നിക്ക്‌ അരങ്ങേറിയത്‌. രാവിലെ 10 മണിക്ക്‌ ആരംഭിച്ച പിക്‌നിക്ക്‌ സംഘടനയുടെ പ്രസിഡന്റ്‌ സുരേഷ്‌ നായര്‍ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി മനോജ്‌ ലാമണ്ണില്‍ സ്വാഗതം ആശംസിച്ചു. സംഘടനയുടെ കാര്യദര്‍ശി ജോണ്‍ ഏബ്രഹാം പിക്‌നിക്കിന്‌ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നടന്ന കലാ-കായിക മത്സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. വടംവലിയും, പോളി ബോളും, മ്യൂസിക്കല്‍ ചെയറും പ്രധാന ഇനങ്ങളായിരുന്നു. തത്സമയം ചുട്ടെടുക്കുന്ന നാടന്‍ തട്ടുദോശയും, മുട്ട ഓംലെറ്റും, ബര്‍ഗറും, ബാര്‍ബിക്യൂവും മറ്റ്‌ വിഭവങ്ങളും തീന്‍മേശയെ വിഭവസമൃദ്ധമാക്കി. സുനില്‍ ലാമണ്ണില്‍, ജോര്‍ജ്‌ മാത്യു, ബിനോജ്‌, തോമസ്‌ മാത്യു മരുചെറുകത്തറ, റ്റിനു, നെബു ദാനിയേല്‍ തുടങ്ങിയവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. കൂടാതെ ഫിലാഡല്‍ഫിയയിലെ മറ്റ്‌ സംഘടനാ പ്രവര്‍ത്തകരായ അലക്‌സ്‌ തോമസ്‌, സുധാ കര്‍ത്താ, ഫിലിപ്പോസ്‌ ചെറിയാന്‍, രാജന്‍ സാമുവേല്‍, ഈപ്പന്‍ മാത്യു എന്നിവരും സന്നിഹിതരായിരുന്നു. സുരേഷ്‌ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More