You are Here : Home / USA News

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ പരിപാടികളുടെ സംപ്രേഷണം ഓഗസ്റ്റ്‌ 4 ന്‌

Text Size  

Story Dated: Sunday, July 21, 2013 10:25 hrs EDT

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ 2012 ജൂലൈ 26 മുതല്‍ 29 വരെ നീണ്ടു നിന്ന കണ്‍വെന്‍ഷനിലെ മുഴുവന്‍ പരിപാടികളുടെയും സംപ്രേഷണം ഓഗസ്റ്റ്‌ 4 ന്‌ വൈകുന്നേരം 6 മണി മുതല്‍ മലയാളം ടിവിയില്‍ സംപ്രേഷണം ചെയുന്നു. അറ്റ്‌ലാന്റെ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലാബാര്‍ ഇടവക ആഭിമുഖ്യം നല്‍കി അമേരിക്കയിലെയും കാനഡയിലെയും സീറോ മലബാര്‍ സമൂഹം ഒരുമിച്ച കണ്‍വെന്‍ഷനില്‍ കര്‌ദികനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി , രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ്‌ പൊരുന്നേടം, ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ചാക്കോ തോട്ടുമാരിയില്‍, മാര്‍ ജേക്കബ്‌ തൂങ്കുഴി, അറ്റ്‌ലാന്റ ബിഷപ്‌ ലൂയിസ്‌ റാഫേല്‍ സറാമ, മറ്റു രൂപതാദ്ധ്യക്ഷന്മാഷരും മറ്റു നിരവധി വൈദികശ്രേഷ്‌ഠരും കേന്ദ്ര പ്രവാസ്യകാര്യമന്ത്രി വയലാര്‍ രവി , ന്യൂയോര്‍ക്‌ റോക്ക്‌ലാന്‍ഡ്‌ കൌണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്‌ത വചന പ്രോഘോഷകരായ ഫാ. മാത്യു എലവുങ്കല്‍, ഫാ. എബ്രഹാം വെട്ടുവയലില്‍, പ്രശസ്‌ത അമേരിക്കന്‍ വാഗ്മികളായ ക്രിസ്റ്റഫര്‍ വെസ്റ്റ്‌ , മാരിയോ മാര്‍ട്ടിന്‍ , തുടങ്ങിയവരും പങ്കെടുത്തു. നാല്‌ ദിവസം നീണ്ടുനിന്ന ഈ ക്രിസ്‌തീയ സംഗമത്തില്‍ ,ആരാധനകള്‍ പ്രബോധനങ്ങള്‍ ,കുടുംബ കൂട്ടായ്‌മകള്‍ കുട്ടികള്‍കും യുവജന ങ്ങള്‍ക്കും വിവിധയിനം പരിപാടികള്‍ സെമിനാറുകള്‍ സംഗീത കച്ചേരി റിമി ടോമി ഗാനമേള മറ്റു കലാമത്സരങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. പ്രശസ്‌ത അമേരിക്കന്‍ ക്രിസ്‌തീയ പോപ്‌ ഗായകന്‍ മാറ്റ്‌ മാര്‍ , ഫാ. ഡോ. പോള്‍ പൂവത്തുങ്കല്‍ , റിമി ടോമി ആന്റ്‌ ടീം തുടങ്ങിയവരുടെ മ്യൂസികല്‍ ലൈവ്‌ പ്രോഗ്രാമുകളും , ഉത്‌ഘാടനത്തില്‍ നടന്ന ഫാ. മാര്‌ട്ടി ന്‍ വരിക്കാനിക്കല്‍ സംവിധാനത്തിലുള്ള പ്രത്യേക ദൃശ്യാവിഷ്‌കാര സംഗീതപരിപാടികളും ആണ്‌, അമേരിക്കന്‍ മലയാളികള്‍ക്ക്‌ കാണുവാന്‍ മലയാളം ടിവി അവസരമൊരുക്കുന്നത്‌. അതീവ ദൃശ്യ മിഴിവോടെ അമേരിക്കന്‍ മലയാളിക്ക്‌ മുന്‌പിലല്‍ ഈ പരിപാടികള്‍ എത്തിക്കുന്നതാകട്ടെ ദൃശ്യവിസ്‌മയത്തിന്‌ പുതിയ രൂപം നല്‌കികയ മലയാളം ഐ.പി.ടി.വിയുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌,ടോം മക്കനാല്‍, റീജിയണല്‍ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ മലയാളം ടിവി : 6789823996 .www.miptv.us 732-648-0576

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More