You are Here : Home / USA News

മലയാളീ സോക്കര്‍ ക്ലബ് ഓഫ് ഫിലാഡല്‍ഫിയാ സില്‍വര്‍ ജൂബിലി ടൂര്‍ണമെന്റ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, July 20, 2013 08:34 hrs EDT

ഫിലാഡല്‍ഫിയാ: മലയാളീ സോക്കര്‍ ക്ലബ് ഓഫ് ഫിലാഡല്‍ഫിയാ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടത്തുന്ന 'ലിബേര്‍ട്ടി കപ്പ് 2013' ആനിവേഴ്‌സറി ടൂര്‍ണമെന്റ് ഫിലാഡല്‍ഫിയാ ഈഡന്‍ ഹാള്‍ ഫ്‌ലൂഹര്‍ പാര്‍ക്കില്‍ (4800 ഗ്രാന്‍ഡ് അവന്യൂ) നടക്കും. ഓഗസ്റ്റ് 10 ,11 (ശനി, ഞായര്‍ ) തീയതികളില്‍ രാവിലെ 9 മുതലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍. ഗ്രാന്‍ഡ് ഫൈനല്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. 1988 ലാണ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ക്ലബ് രൂപീകരിച്ചത്. 1992 മുതല്‍ ക്ലബ് ലിബേര്‍ട്ടി കപ്പ് ടൂര്‍ണമെന്റ് നടത്തിവരുന്നു.

മലയാളീ സോക്കര്‍ ക്ലബ് ഓഫ് ഫിലാഡല്‍ഫിയായുടെ സ്വന്തം ടീമായ ഫിലാഡല്‍ഫിയാ ആര്‍ഴ്‌സനല്‍സിനെ കൂടാതെ, ഫിലാഡല്‍ഫിയാ ബ്ലാക്ക് കാറ്റ്‌സ്, ടെക്‌സാസില്‍ നിന്നെത്തുന്ന എഫ് സി കാരോള്‍ട്ടന്‍, ബാള്‍ട്ടിമോര്‍ ഖിലാഡീസ്, വിര്‍ജീനിയ സെന്റ് ജൂഡ് എഫ് സി, എഫ്‌സി ന്യൂ യോര്‍ക്ക് ബ്രേവ് ഹാര്‍ട്ട്‌സ്, ന്യൂയോര്‍ക്ക് റോക് ലാന്‍ഡ് റൂക്കീസ്, ന്യൂയോര്‍ക്ക് ഐലന്‍ഡേഴ്‌സ്, ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് ഇലവന്‍, ന്യൂജേഴ്‌സി ബെര്‍ഗെന്‍ ടൈഗേഴ്‌സ് എന്നീ അമേരിക്കയില്‍ നിന്നുള്ള പ്രമുഖ പത്തു മലയാളി ടീമുകള്‍ പങ്കെടുക്കും. ജൂബിലി ടൂര്‍ണമെന്റ് വിജയകരമാക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് കളപറമ്പത്ത് 267 608 4704 മാറ്റ് വര്‍ഗീസ് 267 230 4938 ജോസ് ഏബ്രഹാം 610 909 5724 ജസ്റ്റിന്‍ ജോസ് 215 828 2948 ഷൈന്‍ ഉമ്മന്‍ 267 939 6717 ജോമിന്‍ ജോര്‍ജ് 267 255 2334 സിബി സാം 267 679 9077

More From USA News
More
View More
More From Featured News
View More