You are Here : Home / USA News

ന്യൂജേഴ്‌സി സെന്റ്‌ ബസേലിയോസ്‌ പള്ളിപെരുനാള്‍ ഭക്തിനിര്‍ഭരമായി

Text Size  

Story Dated: Monday, October 06, 2014 09:44 hrs UTC

ന്യൂജേഴ്‌സി: സെന്റ്‌ ബസേലിയോസ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയ പെരുനാള്‍ ഒക്ടോബര്‍ നാല്‌, അഞ്ചു തിയതികളില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കെങ്കേമമായി കൊണ്ടാടി. സന്ധ്യാപ്രാര്‍ത്ഥന ഫാദര്‍ ഷിനോജ്‌ തോമസ്‌, ഫാദര്‍. സി. എം. ജോണ്‍ (കോര്‍എപ്പിസ്‌കോപ്പ) എന്നിവരുടെ സാന്നിധ്യത്താല്‍ ധന്യമായി.

പ്രഭാതപ്രാര്‍ത്ഥനയിലും വിശുദ്ധകുര്‍ബാനയിലും സംബന്ധിക്കുവാനും, റാസയില്‍പങ്കുചേര്‍ന്ന്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, ഇടവകാഗങ്ങള്‍കുടുംബസമേതം എത്തിയിരുന്നു. എല്‍ദോസ്‌ ഏലിയാസ്‌ അച്ചന്‍ വിശുദ്ധകുര്‍ബാനയ്‌ക്ക്‌ നേതൃത്വം നല്‍കി. സി.സി.മാത്യു അച്ചനും വിജയ്‌ തോമസ്‌ അച്ചനും സഹകാര്‍മികരായി പരിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തു.

പേരെടുത്ത പ്രാസംഗികനായ എല്‍ദോസ്‌ ഏലിയാസ്‌ അച്ചന്‍ വചനപ്രഘോഷണം നടത്തി. ദൈവം കനിഞ്ഞുഅനുഗ്രഹിച്ച അദ്ദേഹത്തിന്റെ നാവില്‍ നിന്നുവീണ പ്രഭാഷണങ്ങള്‍ ശ്രോതാക്കളിലേക്ക്‌ അനുഗ്രഹമാരിയായി പൊഴിഞ്ഞിറങ്ങി.

ദേവാലയഭരണസമിതി, സെക്രട്ടറിസണ്ണി ജേക്കബ്‌, ട്രഷറര്‍ ജോര്‍ജ്‌ മാത്യു (ബൈജു) തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളെ ഭംഗിയായി നിയന്ത്രിച്ചു തിക്കുംതിരക്കും ഇല്ലാതെ, എല്ലാവര്‍ക്കും കുര്‍ബാനയില്‍പങ്കെടുക്കാനുള്ള അവസരംഒരുക്കി. മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി പ്രസിഡന്റ്‌ ഷാജി വര്‍ഗീസ്‌, സെക്രട്ടറി ഉമ്മന്‍ചാക്കോ, കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി ജനറല്‍ സെക്രട്ടറി അനില്‍പുത്തന്‍ചിറ മുതലായ പ്രമുഖ സംഘടനനേതാക്കള്‍ റാസയില്‍ അണിനിരന്നു.

സന്തോഷ്‌ തോമസ്‌, ജെറിന്‍ എബ്രഹാം, ശില്‍പാ ഷാജി, സെറീന തോമസ്‌, എബി വര്‍ഗീസ്‌, ആഷ്‌ലി വര്‍ഗീസ്‌, ഏഞ്ചല്‍ തോമസ്‌ എന്നിവരുള്‍പെട്ട പള്ളിക്വയര്‍ സംഘം ആലപിച്ച ഭക്തിഗാനങ്ങള്‍ സ്വയംമറന്ന്‌ ദൈവസന്നിധിയില്‍ അലിയാന്‍ മറ്റൊരുകാരണമായി.

സോണി ജോര്‍ജ്‌& ഫെബിപോള്‍കുടുംബം നല്‍കിയ സ്‌നേഹവിരുന്നോടെ, പെരുന്നാളിനു തിരശീലവീണു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.