മിസ്സിസാഗാ . കാനഡയിലെ പീല്‍ ഡിസ്ട്രിക്റ്റ് സ്കൂള്‍ ബോര്‍ഡ് ഇന്റര്‍നാഷണല്‍ ലാങ്ക്വേജ് പ്രോഗ്രാമിന്‍െറ ഭാഗമായി മലയാളി കുട്ടികള്‍ക്ക് മാതൃഭാഷ പഠിക്കാന്‍ അവസരം. മേവിസ് - വിന്റര്ട്ടണ് വേയ്ക്ക് സമീപം റിക്ക് ഹാന്സന് പബ്ലിക് സ്കൂളില്‍ ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്. റജിസ്ട്രേഷന് ഫീസായ 25 ഡോളര്‍ മാത്രമാണ് ചെലവ്. പീല്‍ സ്കൂള്‍ ബോര്‍ഡിന് കീഴിലുളള വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന. സീറ്റ് ഒഴിവനുസരിച്ച് മറ്റ് ബോര്‍ഡുകളിലെ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. വിവരങ്ങള്‍ക്ക് :www.peelschools.org
Comments