You are Here : Home / USA News

ആല്‍ബനിയില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ പുതിയ ദേവാലയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 25, 2014 09:17 hrs UTC

 

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ പുതിയ ദേവാലയം ആരംഭിക്കുന്നു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട്‌ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ പുതിയ ദേവാലയം അനുവദിച്ചുകൊണ്ട്‌ കല്‍പ്പന പുറപ്പെടുവിച്ചു. സെന്റ്‌ മേരീസ്‌ സിറിയക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ആല്‍ബനിയുടെ പ്രഥമ വികാരിയായി റവ.ഫാ. ജോസഫ്‌ വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌) നിയമിതനായി.

നവ ഇടവകയുടെ പ്രഥമ ദിവ്യബലി സമര്‍പ്പണവും ഉദ്‌ഘാടനവും ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസുകൊണ്ട്‌ സെപ്‌റ്റംബര്‍ 28-ന്‌ ഞായറാഴ്‌ച നിര്‍വഹിക്കുന്നതാണ്‌. സെന്റ്‌ പീറ്റേഴ്‌സ്‌ ആര്‍മേനിയന്‍ അപ്പസ്‌തോലിക്‌ ചര്‍ച്ചില്‍ വെച്ച്‌ (100 Troy Schenectady Rd, Watervliet, NY 12189) വൈകുന്നേരം 4.30-ന്‌ ആരംഭിക്കുന്ന വിശുദ്ധ ആരാധനയിലും ഉദ്‌ഘാടന സമ്മേളനത്തിലും പങ്കുചേരുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന്‌ ഇടവക വികാരി റവ.ഫാ. ജോസഫ്‌ വര്‍ഗീസ്‌ (പ്രസിഡന്റ്‌), കുര്യന്‍ ചട്ടത്തില്‍ (വൈസ്‌ പ്രസിഡന്റ്‌), അജു ഏബ്രഹാം (സെക്രട്ടറി), പീറ്റര്‍ തോമസ്‌ (ട്രഷറര്‍) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ കീഴില്‍ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിതമാകുന്ന അഞ്ചാമത്തെ ദേവാലയമാണ്‌ ആല്‍ബനിയിലെ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌. ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ നിന്നും 150 മൈല്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ആല്‍ബനിയിലും പരിസരത്തുമുള്ള സുറിയാനി സഭാ മക്കളുടെ ആത്മീയാവശ്യങ്ങള്‍ പത്തുവര്‍ഷത്തോളം നടത്തിയിരുന്നത്‌ വന്ദ്യ ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പയായിരുന്നു. ന്യൂസിറ്റി സെന്റ്‌ ജോര്‍ജ്‌, ന്യൂജേഴ്‌സിയിലെ വാണാക്യൂ സെന്റ്‌ ജയിംസ്‌ ദേവാലയങ്ങളുടെ വികാരിയായി അദ്ദേഹം ഇപ്പോള്‍ സഭയെ ശുശ്രൂഷിക്കുന്നു.

പുതിയ ഇടവകയുടെ വികാരിയായി നിയമിതനായ റവ.ഫാ ജോസഫ്‌ വര്‍ഗീസ്‌ മികച്ച സുവിശേഷ പ്രഭാഷകന്‍, വേദപണ്‌ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ സഭയിലും പ്രവാസി സമൂഹത്തിലും അറിയപ്പെടുന്ന വ്യക്തിത്വമാണ്‌. ന്യൂജേഴ്‌സി ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ വികാരിയായും സേവനം അനുഷ്‌ഠിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പുതിയ ദേവാലയം ആല്‍ബനിയിലെ ക്രൈസ്‌തവ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയില്‍ നിര്‍ണ്ണായക ഘടകമാകുമെന്ന്‌ പ്രത്യാശിക്കുന്നതായി ഫാ. ജോസഫ്‌ വര്‍ഗീസ്‌ അഭിപ്രായപ്പെട്ടു. വികാരിയുടെ നേതൃത്വത്തില്‍ പത്ത്‌ അംഗ കമ്മിറ്റി നിലവില്‍വന്നു.

ഞായറാഴ്‌ച നടക്കുന്ന പ്രഥമ ദിവ്യബലിയര്‍പ്പണത്തിലും പൊതുസമ്മേളനം, സ്‌നേഹവിരുന്ന്‌ തുടങ്ങിയ ചടങ്ങുകളിലേക്ക്‌ ഏവരേയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്ന്‌ പള്ളിക്കാര്യത്തില്‍ നിന്നും അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ജോസഫ്‌ വര്‍ഗീസ്‌ (വികാരി) 845 242 8899, കുര്യന്‍ ചട്ടത്തില്‍ (വൈസ്‌ പ്രസിഡന്റ്‌) 513 459 5898, അജു ഏബ്രഹാം (സെക്രട്ടറി) 518 312 6770, പീറ്റര്‍ തോമസ്‌ (ട്രഷറര്‍) 518 330 2369, ജയന്‍ ജോര്‍ജ്‌ (കമ്മിറ്റിയംഗം) 518 557 1656, കുര്യാക്കോസ്‌ മാത്യു (കമ്മിറ്റിയംഗം) 518 937 9135, കുര്യാക്കോസ്‌ പടിഞ്ഞാറെമുറിയില്‍ (518 487 4218), സാജു കെ. ചാണ്ടി (കമ്മിറ്റിയംഗം) 973 557 1909, സിബു സ്‌കറിയ (കമ്മിറ്റിയംഗം) 949 702 7261, റോണി ഏബ്രഹാം (കമ്മിറ്റിയംഗം) 518 250 5458). ചര്‍ച്ച്‌ ഇമെയില്‍: stmarysalbany@gmail.com.

Adress: St. Marys Syriac Orthodox Church At 100 Troy Schenectady Rd, Watervuet, NY 12189. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്‌) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.