You are Here : Home / USA News

വെള്ള വെമ്പാലയെ കാലിഫോര്‍ണിയായില്‍ പിടികൂടി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 06, 2014 07:16 hrs UTC

 
 
ലോസ് ആഞ്ചലസ് : സൗത്ത് ഏഷ്യയില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന വെള്ള വെബാലയെ ലോസ് ആഞ്ചല്‍സിലെ തൗസന്റ് ഓക്കില്‍ നിന്നും സെപ്റ്റംബര്‍ 4 വ്യാഴാഴ്ച പിടികൂടി.
 
ഇന്ത്യയിലും ചൈനയിലുമാണ് വെള്ള വെമ്പാല സാധാരണ കണ്ടുവരുന്നത്.
 
അത്യുഗ്രന്‍ വിഷമുള്ള ഈ പാമ്പിന്റെ കടിയേറ്റാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ മരണം സുനിശ്ചിതമാണ്.
ആരുടേയോ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടതാണ് വെള്ള വെമ്പാല. പൊതുജനങ്ങള്‍ക്ക് ഇതിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. വളര്‍ത്തുമൃഗങ്ങളെ പുറത്തു വിട്ടരുതെന്നും, വീടിന്റെ വാതിലുകള്‍ അടച്ചിടണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
 
കാലിഫോര്‍ണിയായില്‍ പാമ്പിലെ വളര്‍ത്തുന്നത് നിയമവിരുദ്ധമാണ്. ആരാണ് ഇതിന്റെ ഉടമസ്ഥനെന്നും, എങ്ങനെയാണിത് പുറത്ത് വന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഗ്രാമവാസികള്‍ക്ക് അപൂര്‍വ്വ തരത്തിലുള്ള പാമ്പിനെ കണ്ടത് ഉത്സവത്തിന്റെ പ്രതീതിയാണുയര്‍ത്തിയിരിക്കുന്നത്.
 
സ്റ്റേറ്റ് വൈല്‍ഡ് ഓഫീസര്‍മാരും, കൗണ്ടി അനിമല്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥരും രണ്ടുദിവസത്തെ തിരിച്ചിലിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ സാന്‍ഡിയാഗൊ മൃഗശാലയിലേക്ക് കൊണ്ടുപോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.