You are Here : Home / USA News

കെ.എ.ജി.ഡബ്ല്യു ഓണാഘോഷങ്ങള്‍ സെപ്‌റ്റംബര്‍ 20-ന്‌ ഫെയര്‍ഫാക്‌സ്‌ സ്‌കൂളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 05, 2014 11:18 hrs UTC

വാഷിംഗ്‌ടണ്‍ ഡി.സി: മാവേലി നാടു വാണിരുന്ന ആ സുവര്‍ണ കാലഘട്ടത്തിന്റെ അനുസ്‌മരണത്തിനു ഒരിക്കല്‍ക്കൂടി തലസ്ഥാനനഗരി ഒരുങ്ങുന്നു. വാഷിംഗ്‌ടണ്‍ ഡി.സിയിലെ ഏറ്റവും വലിയ മലയാളി കലാ സാംസ്‌കാരിക സംഘടനയായ കേരള അസ്സോസ്സിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിങ്ങ്‌റ്റണ്‍ (KAGW) ആണ്‌ എല്ലാവരും സന്തോഷത്തോടെ പാര്‍ത്തിരുന്ന ആ മനോഹര നാളുകള്‍ ഒരു ദിവസത്തേക്കെങ്കിലും പുനരാവിഷ്‌കരിക്കാന്‍ വാഷിങ്ങ്‌റ്റണില്‍ അരങ്ങൊരുക്കുന്നത്‌. ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. സെപ്‌റ്റംബര്‍ 20തിനു വിര്‍ജിനിയായിലെ ഫെയര്‍ഫാക്‌സിലുള്ള ഫെയര്‍ഫാക്‌സ്‌ ഹൈസ്‌കൂളില്‍ വച്ചാണു ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ പൂര്‍വാധികം മോടിയോടെ കൊണ്ടാടുന്നത്‌. ഉച്ചക്ക്‌ `അഥിതി കാറ്ററിംഗിന്റ' വിഭവസമ്രുദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ ആരംഭിക്കും.

അതിനുശേഷം വാഷിംഗ്‌ടണ്‍ ഏരിയായിലെ പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന വിശിഷ്ടമായ കലാവിരുന്നും ഉണ്ടായിരിക്കും.എല്ലാ വര്‍ഷങ്ങളേയും പോലെ തന്നെ പ്രജകളെ കാണാനെത്തുന്ന മാവേലി തമ്പുരാനും, തമ്പുരാനെ എതിരേല്‌ക്കാന്‍ ഒരുക്കുന്ന പൂക്കളങ്ങളും ചടങ്ങുകള്‍ക്കു മോടി പകരുമെന്നു കെ.എ.ജി.ഡബ്ല്യു പ്രസിഡന്റ്‌ തോമസ്‌ കുര്യന്‍ അറിയിച്ചു. മലയാളികള്‍ മുഴുവന്‍ ഒരുമിച്ചാഘോഷിക്കുന്ന ഈ ഉല്‍സവത്തിലേക്ക്‌ വാഷിങ്ങറ്റണ്‍ ഏരിയായിലെ എല്ലാ സുഹ്രുത്തുക്കളേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. തിയതി : സെപ്‌റ്റംബര്‍ 20 സ്ഥലം : ഫെയര്‍ഫാക്‌സ്‌ ഹൈസ്‌കൂള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.