മിസ്സിസ്സാഗാ: കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് ഉദ്ഘാടന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 31-ന് ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് മിസ്സിസാഗാ നടരാജ് ബാങ്ക്വറ്റ് ഹാളില്‍ ആണ് പരിപാടി നടകുന്നത് (7525 Torbram Road, Mississauga). കനേഡിയന്‍ പാര്‍ലമെന്റ് അംഗം ജോ ഡാനിയേല്‍ മുഖ്യാതിഥി ആയിരിക്കും. തോമസ് കണ്ണമ്പുഴ (President and Chief Executive Officer at ATK Care Inc), ഡോ.പി കെ കുട്ടി, ഡോ.സംഗീത എന്നിവരെ കൂടാതെ വിവിധ സാമുദായിക രാഷ്ട്രീയ നേതാക്കന്മാര് ചടങ്ങില്‍ സംസാരിക്കുന്നതായിരികും. നേഴ്സിംഗ് മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച എലിസബത്ത് ഫിലിപ്പ്, സാറാമ്മ വര്‍ഗീസ്, മേരി വൈദ്യന്, അന്ന ഫിലിപ്പ്, അന്ന മത്തായി, സാറാമ്മ ജോണ്‍, പരേതയായ മിസിസ്. ആനി ഇപ്പന് എന്നിവരെ ചടങ്ങില്‍ ആദരിക്കും. കൂടാതെ വിവിധ ഇനം കലാപരിപാടികളും ഉണ്ടായിരിക്കും.കാനഡയിലെ മലയാളി നേഴ്്സുമാരുടെ സാമുഹികവും സാംസ്കാരികവും തൊഴില്‍പരവുമായ അഭിവൃദ്ധിക്കും കൂട്ടയ്മക്കും വേണ്ടി രൂപീകൃതമായ സംഘടനയില്‍ ഇതിനോടകം നിരവധി ആളുകള്‍ അംഗങ്ങളായികഴിഞ്ഞു. വിവരങ്ങള്‍ക്ക് www.canadianmna.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Comments