ഹ്യൂസ്റ്റന്‍: 13-ാമത് കോഴഞ്ചേരി വാര്‍ഷിക സംഗമവും പൊതുയോഗവും കോണ്‍ഫറന്‍സും ആഗസ്റ്റ് 9-ാം തീയതി വൈകുന്നേരം 4.30ന് ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള ഗസല്‍ ഇന്ത്യാ കേഫ് റസ്റ്റോറണ്ടില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രവര്‍ത്തകസമിതി അറിയിച്ചു. അന്ന് 4.30 മുതല്‍ 8.30 വരെ നടത്തുന്ന വൈവിധ്യമേറിയ പരിപാടിയില്‍ അമേരിക്കയിലെ നാനാഭാഗത്തുമുള്ള കോഴഞ്ചേരി സംഗമം പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ്. കോഴഞ്ചേരിയില്‍ നിന്നും അതിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയവരുടെയും അവിടങ്ങളില്‍ വേരുകളുള്ളവരുടെയും ഒരു സംയുക്ത ദേശീയ സംഘടനയാണ് കോഴഞ്ചേരി സംഗമം എന്നറിയപ്പെടുന്നത്. 13-ാമത് കോഴഞ്ചേരി സംഗമത്തിലെ പരിപാടികളിലെ മുഖ്യഇനം പൊതുയോഗവും വിഭവ സമൃദ്ധമായ സദ്യയുമാണ്. ഈ കോഴഞ്ചേരി സംഗമ ആഘോഷ പരിപാടികളില്‍ സംബന്ധിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന ഭാരവാഹികളെ ഫോണില്‍ വിളിച്ച് മുന്‍കൂറായി അറിയിക്കേണ്ടതാണ്. ഏവര്‍ക്കും സ്വാഗതം.
ശശിധരന് നായര്‍ : 832-860-0371, അലക്സ് അലക്സാണ്ടര്‍ : 215-266-6233, ബേബികുട്ടി : 713-906-8068
Comments