You are Here : Home / USA News

എന്‍.വൈ.എം.എസ്‌.സി ബാസ്‌കറ്റ്‌ ബോള്‍ ലീഗ്‌

Text Size  

Story Dated: Wednesday, August 06, 2014 08:58 hrs UTC



ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ ഭാഗമായി നടത്തിവരുന്ന ബാസ്‌കറ്റ്‌ ബോള്‍ ലീഗിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 8 മുതല്‍ ജൂലൈ 25 വരെ ഗ്ലെന്‍ഓക്‌സ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ നടത്തപ്പെട്ടു.

രണ്ടു മാസമായി വിപുലമായി നടത്തപ്പെടുന്ന ഈ മത്സരങ്ങളില്‍ ഓരോ ടീമിനും എട്ട്‌ മത്സരങ്ങള്‍ വീതം ലഭിക്കുകയും, ഏഴു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തുകയും ചെയ്‌തു. ടീം ബാങ്‌ (Bang) ഫൈനലില്‍ 56/43 എന്ന സ്‌കോറില്‍ വിജയിക്കുകയും, ടീം തട്ടുകട റണ്ണേഴ്‌സ്‌ അപ്പ്‌ ആകുകയും ചെയ്‌തു.

ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള ട്രോഫികള്‍ എന്‍.വൈ.എം.എസ്‌.സി പ്രസിഡന്റ്‌ ഈപ്പന്‍ ചാക്കോ വിതരണം ചെയ്‌തു. സെക്രട്ടറി സക്കറിയാ മത്തായി നന്ദി പ്രകാശിപ്പിച്ചു. രണ്ടു മാസമായി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബാസ്‌കറ്റ്‌ ബോള്‍ കോര്‍ഡിനേറ്റര്‍ മാത്യു ജോഷ്വാ (ബോബി)യോടുള്ള പ്രത്യേക നന്ദി സെക്രട്ടറി അറിയിച്ചു. ടൂര്‍ണമെന്റ്‌ വന്‍ വിജയമാക്കിയതില്‍ സഹകരിച്ച എല്ലാ കമ്മിറ്റി അംഗങ്ങളേയും പ്രസിഡന്റ്‌ അനുസ്‌മരിച്ചു. രഘു നൈനാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.