You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ബഹുമാനപ്പെട്ട വൈദീകര്‍ക്ക്‌ നിയമനം

Text Size  

Story Dated: Sunday, August 03, 2014 09:19 hrs UTC

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യാന്‍ പുതുതായി എത്തിയിരിക്കുന്ന വൈദീകര്‍ക്ക്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ നിയമനം നല്‍കി. അമേരിക്കയിലെ കോപ്പര്‍ക്രിസ്റ്റി രൂപതയില്‍ ഏഴുവര്‍ഷം പാസ്റ്ററായി സേവനം ചെയ്‌ത ബഹുമാനപ്പെട്ട റോയി ജേക്കബ്‌ കാലായില്‍ അച്ചന്‍ 2014 ജൂലൈ 27 ഞായറാഴ്‌ച മുതല്‍ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ ഫൊറോനാ ഇടവകയുടെ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുത്തു. കൊളംബസിലെ സീറോ മലബാര്‍ മിഷന്റെ ഡയറക്‌ടറായി ബഹുമാനപ്പെട്ട ജോ പ്ലാച്ചേരില്‍ അച്ചന്‍ ജൂലൈ 27 മുതല്‍ നിയമിതനായി.

മാര്‍ത്തോമാ ശ്ശീഹാ സന്യാസ ആശ്രമത്തിലെ അംഗമായ ബഹുമാനപ്പെട്ട വില്‍സണ്‍ ആന്റണി അച്ചന്‍ ടെക്‌സസിലെ ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ ഫൊറോനാ ഇടവകയുടെ സഹ വികാരിയായി 2014 ഓഗസ്റ്റ്‌ മൂന്നാം തീയതിമുതല്‍ ഉത്തരവാദിത്വം നിര്‍വഹിക്കും.

രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ ആണ്‌ വൈദീകരുടെ നിയമനം സംബന്ധിച്ച അറിയിപ്പ്‌ നല്‍കിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.