You are Here : Home / USA News

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സാന്റാ അന്നയില്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 31, 2014 09:12 hrs UTC

ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. 

അല്‍ഫോന്‍സാമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള ആറാമത്തെ തിരുനാളാണ്‌ ഇടവക ദേവാലയത്തില്‍ നടത്തപ്പെട്ടത്‌. 

ജൂലൈ 27-ന്‌ ഞായറാഴ്‌ച രാവിലെ 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനയില്‍ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി കാര്‍മികനായിരുന്നു. ഭരണങ്ങാനത്തെ ക്ലാരമഠത്തില്‍ പ്രാര്‍ത്ഥനയോടെ ജീവിച്ച്‌ യേശുനാഥന്റെ സന്നിധിയിലേക്ക്‌ മടങ്ങിയ കന്യാരത്‌നത്തിന്റെ ജീവിതം നമുക്ക്‌ മാതൃകയാകണമെന്നും സഹനജീവിതത്തിന്റെ വിശുദ്ധി നമ്മള്‍ പിന്തുടരണമെന്നും ദിവ്യബലി മധ്യേയുള്ള തന്റെ വചനസന്ദേശത്തില്‍ ഇമ്മാനുവേലച്ചന്‍ ഉത്‌ബോധിപ്പിച്ചു. 

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം രൂപം വെഞ്ചരിപ്പും ലദീഞ്ഞും തുടര്‍ന്ന്‌ വിശുദ്ധയുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും ഭക്തിസാന്ദ്രമായി. 

ബാബു ജോസ്‌ നയിച്ച ഇടവക ഗായകസംഘത്തിന്റെ ഗാനങ്ങളും, ജോസുകുട്ടി പാമ്പാടിയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും തിരുനാളിനു മോടിയേകി. ഇടവകാംഗങ്ങളായ പെരുമ്പ്രായില്‍ കുടുംബാംഗങ്ങളാണ്‌ സ്‌നേഹവിരുന്ന്‌ സ്‌പോണ്‍സര്‍ ചെയ്‌തത്‌. 

തിരുനാളിനോടനുബന്ധിച്ച്‌ സെന്റ്‌ തോമസ്‌ ഫാമിലെ പച്ചക്കറികളുടെ ആദ്യ വിളവെടുപ്പിലും, തുടര്‍ന്നുള്ള വില്‍പ്പനയിലും എല്ലാവരും പങ്കെടുത്തു. 

ട്രസ്റ്റി ജോണ്‍സണ്‍ വണ്ടനാംതടത്തിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഒന്നായി തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.