You are Here : Home / USA News

ഫോമ മലയാളത്തിനൊരുപിടി ഡോളര്‍ പ്രൊജക്ടിന്റെ നെറുക്കെടുപ്പ് നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 30, 2014 10:37 hrs UTC

ഫിലാഡല്‍ഫിയ: ഫോമായുടെ സ്വപ്‌ന പദ്ധതിയായ മലയാളത്തിനൊരുപിടി ഡോളര്‍ പ്രൊജക്ടിന്റെ നറുക്കെടുപ്പ് കേരളത്തിന്റെ ഗ്രാമീണ വികസന, ആസൂത്രണ മന്ത്രി കെ.സി ജോസഫ് നിര്‍വഹിക്കുകയുണ്ടായി. ഈ പ്രൊജക്ടിന്റെ ഫണ്ട് ശേഖരണത്തിനു വേണ്ടിയുള്ള ആദ്യ ടിക്കറ്റ് ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് നല്‍കികൊണ്ട് മന്ത്രി ഉത്ഘാടനം നിര്‍വഹിച്ചു. മലയാളത്തിനൊരുപിടി ഡോളര്‍ പ്രൊജക്ടിന്റെ ചെയര്‍മാന്‍ ഡോ.സാല്‍ബി പോള്‍ ചേന്നോത്ത് ഈ പ്രൊജക്ടിനെ കുറിച്ച് വിശദീകരണം നല്‍കി. ആദ്യ പ്രൊജക്ട് Chicago Mount Prospect Libraryയില്‍ മലയാളം പുസ്തകങ്ങക്ക് ഒരു വലിയ സെക്ഷന്‍ തുടങ്ങുകയുണ്ടായി. ഈ പ്രൊജക്ടിന്റെ കോ ചെയര്‍മാന്‍മാരായ ഡോ. ജെയിംസ് കുറിച്ചി, വിനോദ് കൊണ്ടൂര്‍, ചെയര്‍മാന്‍ ഡോ.സാല്‍ബി പോള്‍ ചേന്നോത്ത് എന്നിവര്‍ 2014ലെ എല്ലാ മലയാളത്തിനൊരുപിടി ഡോളര്‍ പ്രൊജക്ടിന്റെയും ഇതിന്റെ കണ്‍വീനര്‍ ആയിരുന്ന പരേതനായ തോമസ് തോമസിന്റെ പേരില്‍ നടത്തും എന്ന് സദസിനെ അറിയിക്കുകയുണ്ടായി. ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, പ്രൊഫ. കെ.വി തോമസ് എം.പി, കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസ്, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, എംഎല്‍എമാരായ തോമസ് ചാണ്ടി, ജോസഫ് വാഴയ്ക്കന്‍, ഏഷ്യാനെറ്റ് പ്രൊഡ്യുസര്‍ അനില്‍ അടൂര്‍, നടന്‍ മനോജ് കെ ജയന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജി ചാക്കോ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, ഫോമാ വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, റീജണല്‍ വൈസ് പ്രസിഡന്റ് സെബാസ്റ്റിയന്‍ ജോസഫ്, ജോയിന്റ് െസക്രട്ടറി റെനി പൗലോസ്, ജോയിന്റ് ട്രഷറര്‍ സജീവ് വേലായുധന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.