You are Here : Home / USA News

കാര്‍ട്ടററ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ പിക്‌നിക് നടത്തപ്പെട്ടു

Text Size  

Story Dated: Wednesday, July 30, 2014 11:32 hrs UTC

- ലാലു കുര്യാക്കോസ് കാര്‍ട്ടററ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വര്‍ഷങ്ങളായി നടത്തിവരുന്ന പിക്‌നിക് ഈ വര്‍ഷം Jamesburge, New Jerseyയിലുള്ള Thompson parkല്‍ ജൂലായ് 26ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് വികാരി റവ.ഫാ. വിജു അബ്രാഹമിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. രാവിലെ പ്രാഭത ഭക്ഷണത്തിനു ശേഷം 11 മണിക്ക് കായികമേള ആരംഭിച്ചു.

ഓട്ടം, ചാട്ടം, കബഡി, വടംവലി, ചീട്ടുകളി തുടങ്ങിയ കായിക മത്സരങ്ങള്‍ക്കു ജിജി ബേബി, റോജന്‍, ആഷ, സുസന്‍, തങ്കച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയപ്പോള്‍ ബാര്‍ബെക്യൂ, തട്ടുകട തുടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിന് സ്‌കറിയ മാത്യൂ, ബോബന്‍ ജോണ്‍, ബാബുജി ജോര്‍ജ്, സാജു കുര്യാക്കോസ്, രാജു അബ്രാഹം, ജോസ് ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. ഇടവകാംഗങ്ങളും അതിഥികളുമായി ഒട്ടേറെപ്പേര്‍ പിക്‌നികല്‍ സംബന്ധിച്ചു. വികാരി റവ.ഫാ.വിജു അബ്രഹാം തടത്തിപ്പറമ്പിലും സഹ വികാരി വെരി.റവ ഫാ. ഡേവിഡ് ചെറുതോട്ടില്‍ കോറെപ്പിസ്‌കോപ്പയും തുടക്കം മുതല്‍ അവസാനം വരെ പിക്‌നിക്കില്‍ സംബന്ധിച്ചു. ശ്രീ.വര്‍ഗീസ് വര്‍ക്കി (അനിയന്‍കുഞ്ഞ്)യും ശ്രീ.ലാലു കുരിയാക്കോസും പിക്‌നിക് കോര്‍ഡിനേറ്ററായി) പ്രവൃത്തിച്ചു. വൈകിട്ട് ആറുമണിയോടെ പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.