You are Here : Home / USA News

കടലിനക്കരെ ഒരു പ്രതിഭ- ആദില്‍ ജയശങ്കര്‍

Text Size  

Story Dated: Tuesday, July 29, 2014 10:47 hrs UTC

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ കേരളത്തിന്റെ അഭിമാനമായി ആദില്‍ എന്ന ഒരു കൊച്ചു പ്രതിഭ. കാനഡയില്‍ സ്ഥിര താമസക്കാരായ എറണാകുളം ആമ്പല്ലൂര്‍ സ്വദേശികളായ ജയശങ്കര്‍ -മിനിമോള്‍ ദമ്പതികളുടെ ഏകമകനാണ്‌ ആദില്‍ ജയശങ്കര്‍. പഠനത്തിലും കലാ കായിക മേഘലയിലും, എപ്ലസും ഉം നിരവധി അവാര്‍ഡുകളും ഈ 9 വയസുകാരന്‍ കൊച്ചു മിടുക്കന്‍ കരസ്ഥമാക്കിയിട്ടുണ്‌ട്‌. പിയാനോ, ഗിത്താര്‍, ഡ്രം, പാട്ട്‌, ഡാന്‍സ്‌ എന്നിവയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആദില്‍ കരെട്ടെ, ചെസ്‌ സോക്കര്‍ എന്നിവയിലും മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്‌ട്‌. ഫ്രഞ്ച്‌ ഭാഷാ സ്‌കൂളില്‍ പഠിക്കുന്ന ഈ മൂന്നാം ക്ലാസുകാരന്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്‌ കരസ്ഥമാക്കുകയും 2013-14 അധ്യന വര്‍ഷത്തെ സ്‌കൂള്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണീസും ആയും പ്രവര്‍ത്തിച്ചിട്ടുണ്‌ട്‌. ഇന്തോ-കാനഡിയന്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ആയ കാര്‍ബ്രാം 2014 ല്‍ ബോളിവുഡ്‌ ഡാന്‍സ്‌ അവതരിപ്പിച്ചു ആദില്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി. സ്‌കൂളില്‍ സംഘടിപ്പിച്ച മാത്തമാറ്റിക്‌സ്‌ മത്സരത്തില്‍ നൂറില്‍ നൂറു മാര്‍ക്ക്‌ നേടിയ ആദി വ്യത്യസ്‌തത പുലര്‍ത്തുകയും മെന്റല്‍ മാത്‌ മത്സരങ്ങളില്‍ അവാര്‍ഡ്‌ കരസ്ഥമാക്കി ഇപ്പോള്‍ `അബകസ്‌' ഇന്റര്‍മീഡിയറ്റ്‌ ആ ലെവലില്‍ പഠിച്ചു വരുന്നു. കാനഡ ചെസ്‌ ആന്‍ഡ്‌ മാത്‌ അസോസിയേഷന്റെ ക്വീന്‍ എന്നീ ലെവലുകളിലും ആദില്‍ അര്‍ഹനായിട്ടുണ്‌ട്‌. മേയില്‍ കാനഡിയന്‍ ബ്യൂറോ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ്‌ ഓഫ്‌ മ്യൂസിക്‌, ജൂലൈയില്‍ കാനഡ മ്യൂസിക്‌ ലീഗ്‌ എന്നിവര്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ പിയാനോ, പാട്ട്‌, ഗിത്താര്‍ എന്നിവയില്‍ മൂന്നു സ്റ്റാര്‍ കൂടി ഔട്ട്‌സ്റ്റാന്‍ഡിംഗ്‌ പദവിയും ഹോണേഴ്‌സും മലയാളം ഫോളോമി ടിവി ചാനല്‍ നടത്തിയ കലാ മത്സരങ്ങളില്‍ ബോളിവുഡ്‌ ഡാന്‍സിലും മറ്റു ഇന്‍സ്‌ട്രുമെന്റല്‍ മത്സരങ്ങളിലുമായി നാല്‌ ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥാമാക്കി കേരളത്തിന്റെ അഭിമാനമായിട്ടുണ്‌ട്‌. കാനഡ ഐസ്‌ മോഡല്‍സ്‌ കമ്പനി സംഘടിപ്പിച്ച ഫാഷന്‍ റാംപ്‌ ഷോയില്‍ പങ്കെടുക്കാനുള്ള അപൂര്‍വ അവസരവും ആദിലിന്‌ കൈ വന്നിട്ടുണ്‌ട്‌. പഠനത്തിലും കല, കായിക ഇനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഈ കൊച്ചു മിടുക്കന്‌ ആസ്‌ട്രോണന്റ്‌ ആകണം എന്നാണ്‌ ആഗ്രഹം. വിശ്രമ സമയങ്ങളില്‍ വായന ഹോബി ആക്കിയ ആദിലിനു 1500 ഓളം വിവിധതരം പുസ്‌തകശേഖരം സ്വന്തമായിട്ടുണ്‌ട്‌. കാനഡയിലെ സ്‌കൂള്‍ അവധിക്കാലമായ ഇപ്പോള്‍ ഒളിംപിക്‌സ്‌ ഗയിമുകളെ കുറിച്ചു കുട്ടികള്‍ക്കുവേണ്‌ടി ഒരു ബുക്ക്‌ എഴുതിതയാറാക്കുന്ന തിരക്കിലാണ്‌ ഈ മിടുക്കന്‍. ഇംഗ്ലീഷില്‍ തയാറാക്കുന്ന ബുക്ക്‌ പ്രസിദ്ധീകരിച്ചു നാട്ടിലെ കൊച്ചു കൂട്ടുകാര്‍ക്‌ സൗജന്യമായി നല്‍കണം എന്നാണ്‌ ആദിയുടെ ആഗ്രഹം. കാനഡയില്‍ സ്ഥിര താമസമാക്കിയ ജയശങ്കര്‍ -മിനി ദമ്പതികള്‍ ആമ്പല്ലൂര്‍ പഞ്ചായത്തിലെ പാവപ്പെട്ടവര്‍ക്കും അനാധര്‍ക്കുമായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഇ.എന്‍ സരോജിനി മെമ്മോറിയല്‍ ചാരിറ്റി എന്ന സംഘടനയും നടത്തിവരുന്നു. ഒന്‍ടാറിയോ എംപി ഡാനിയേല്‍ മലയാള സിനിമയുടെ പ്രിയ നടന്‍ ലാലു അലക്‌സ്‌ എന്നിവര്‍ ആദിയെ പ്രത്യേക ചടങ്ങില്‍ അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.