You are Here : Home / USA News

ക്‌നാനായ സഹായ മെത്രാനെ ലഭിക്കാതിരുന്നത്‌ നിര്‍ഭാഗ്യകരം; സെന്റ്‌ മേരീസ്‌ പാരിഷ്‌ കൗണ്‍സില്‍

Text Size  

Story Dated: Sunday, July 27, 2014 05:17 hrs UTC

 സാജു കണ്ണമ്പള്ളി        

    

ഷിക്കാഗോ : സീറോ മലബാര്‍ രൂപതയ്‌ക്ക്‌ ലഭിച്ച സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിനെ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്ക്‌ പാരിഷ്‌ കൌണ്‍സില്‍ അഭിനന്ദിച്ചു. ഒപ്പം വളരെ പ്രതീക്ഷയോടെ ഇരുന്ന ക്‌നാനയ സമൂദായത്തിന്‌ ലഭിക്കുമെന്ന്‌ കരുതിയ സഹായമെത്രാന്‍ സ്ഥാനം ലഭിക്കാതിരുന്നത്‌ വളരെ നിര്‍ഭാഗ്യകരമായി പോയന്ന്‌ കൌണ്‍സില്‍ വിലയിരുത്തി. രണ്ട്‌ സഹായ മെത്രാന്‌മാരുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന്‌ കരുതിയ ക്‌നാനായ സമുദായത്തിന്‌ ഒരു സഹായ മെത്രാന്‍ സ്ഥാനം ലഭിക്കണമെന്നുള്ള പ്രത്യാശ ഇല്ലാതായതില്‍ പാരിഷ്‌ കൗണ്‍സില്‍ ഉത്‌ഘണ്ട രേഖപ്പെടുത്തി.

എന്നാല്‍ ഇനിയും വൈകി പോയിട്ടില്ല എന്ന തിരിച്ചറിവില്‍ പാരിഷ്‌ കൌണ്‍സില്‍ ഒന്നടങ്കം മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനോടും മാര്‍ ആലഞ്ചേരി പിതാവിനോടും സഹായ മെത്രാന്‍ സ്ഥാനം ക്‌നാനായ സമൂദായത്തിനായി സാദ്ധ്യമാക്കണമെന്ന്‌ ആവശ്യപ്പെടുവാന്‍ തീരുമാനിച്ചു. വികാരി ഫാ. എബ്രഹാം മുത്തോലത്ത്‌ പാരിഷ്‌ കൌണ്‍സിലിന്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. സിജു മുടക്കോടിന്‍, ജിനോ കാക്കാടിന്‍, ജോയിസ്‌ മറ്റത്തികുന്നേല്‍, റ്റോമി ഇടത്തില്‍, തോമസ്‌ ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാംപറമ്പില്‍, സാജു കണ്ണമ്പള്ളി, ജോണികുട്ടി പിള്ളവീട്ടില്‍, സി: സേവ്യര്‍, പോള്‍സണ്‍ കുളങ്ങര, മാത്തച്ചന്‍ ചെമാച്ചേല്‍, ജോണ്‍സ്‌ പിണര്‍കയില്‍, ജോസ്‌ കരികളം, ഷൈനി തറതട്ടേല്‍, പീന മണപ്പള്ളി, സാലികുട്ടി കുളങ്ങര എന്നിവര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.